ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അഞ്ചു വർഷങ്ങൾക് മുൻപ് പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയെ കൂടാതെ ടോവിനോ തോമസും ആ ചിത്രത്തിൽ അഭിനയിക്കുമെന്ന് .ആ ചിത്രം രചിച്ചത് ഉണ്ണി ആർ ആണെന്നും പുറത്തു വന്നിരുന്നു. എന്നാൽ ആ ചിത്രം നടക്കാതെ പോയി.ആ ചിത്രം ഇനിയും ഉണ്ടാവില്ല എന്ന വർത്തകളും പുറത്തു വന്നിരുന്നു പലതവണ ആയി. എന്നാൽ ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് നടൻ ടോവിനോ തോമസ്.


ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആണ് ടോവിനോ അതിനെ കുറിച്ച് തുറന്നു പറയുന്നത്.താൻ വളരെ ആവേശത്തോടെ കാത്തിരുന്ന ഒരു ചിത്രം ആയിരുന്നു അതെന്നും, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ പ്രൊജക്റ്റ് നടക്കാതെ പോയി എന്നും ടോവിനോ പറയുന്നു. സിനിമകൾ അങ്ങനെ ആണെന്നും, ചിലതു സംഭവിക്കേണ്ടതു ആണെന്നും ടോവിനോ വിശദീകരിക്കുന്നു. ചില ചിത്രങ്ങൾ അത് നടക്കേണ്ട ഒരു സമയത്തു നടന്നില്ല എങ്കിൽ പിന്നെ നടക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു .

നമ്മൾക്ക് പഴയ പ്രൊജക്റ്റ് തപ്പി എടുക്കാൻ സമയം ഇല്ല അതിനേക്കാൾ മികച്ച, പുതുമയുള്ള പ്രമേയങ്ങൾ പറയുന്ന ചിത്രങ്ങൾ വരുമ്പോൾ ഒരു പഴയ പ്രൊജക്റ്റ് വീണ്ടും പൊക്കി എടുത്തു നടത്തുക എന്നത് സാധ്യമല്ല എന്നും ടോവിനോ പറഞ്ഞു.എന്നാൽ ടോവിനോ പറഞ്ഞു അവരവർ ഓരോ തിരക്കിലേക്ക് പോകുമ്പോൾ അത് നടക്കാൻ സാധ്യത ഇല്ലെന്നും ടോവിനോ പറയുന്നു.