കേരളം വിറങ്ങലിച്ച ഒരു സംഭവം ആയിരുന്നു പ്രളയം, ആ ദുരിതത്തിൽ ഒരുപാടുപേരുടെ സഹായം ഉണ്ടായിരുന്നു, അതിൽ ഒരാൾ ആയിരുന്നു നടൻ ടോവിനോ തോമസ്. താരത്തിന്റെ നാടായ ഇരിങ്ങാലക്കുടയിൽ ഒരുപാടു സഹായങ്ങ്ൾ നടൻ ചെയ്യ്തിരുന്നു. എന്നാൽ അതിന്റെ പേരിൽ താൻ ഒരുപാടു പരിഹാസങ്ങൾ കേട്ടിരുന്നു എന്ന് നടൻ തുറന്നു പറയുകയാണ്. തന്റെ സിനിമകൾ വരുമ്പോൾ എന്തെങ്കിലും പ്രകൃതി ദുരന്തങ്ങളുടെ പേരിൽ പ്രചാരണം വന്നിരുന്നു.

ഇപ്പോൾ അതിനെ കുറിച്ച് പറയുകയാണ് നടൻ, ജൂഡ് ആന്റണി ജോസഫിന്റെ പ്രളയം ആസ്പദമാക്കിയുള്ള ‘2018 എവരി വൺ ഹീറോ’എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗത്തിൽ ആണ് താരം വ്യക്തമാക്കിയത്. ആ സമയത്തു കേരളം ഇനിയെന്തു ചെയ്യുമെന്ന് ആലോചനയിലാണ്, അതുപോലെ രണ്ടാഴ്ച്ചയും കൂടി മഴ പെയ്താൽ പിന്നെ ഒരു രക്ഷയുമില്ലാത്ത സമയം, മുങ്ങി ചാവാൻ പോകുന്ന സമയത്തു ആരെങ്കിലും പി ആറിനെ കുറിച്ച് ചിന്തിക്കുമോ, എന്തായാലും ഞാൻ ചിന്തിക്കില്ല ടോവിനോ പറയുന്നു.

ആദ്യം ഞാൻ ചെയ്യ്ത കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ നല്ല രീതിയിലാണ് എത്തിയിരുന്നത്, എന്നാൽ ഇപ്പോൾ മോശം രീതിയിലാണ് എത്തുന്നത്, എന്തിനു പറയുന്നു ഞാൻ ഒരു പ്രളയം സ്റ്റാർ ആണെന്ന് പോലും പറയുന്നത്, പക്ഷെ അത് കേൾക്കുമ്പോൾ വലിയ സങ്കടം ആണ്. ഞാൻ ചെയ്യ്തത് പി ആർ വർക്ക് ആണെന്നാണ്. ആരാണ് ഇതൊക്ക പറഞ്ഞു നടക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ സിനിമ ഇറങ്ങുമ്പോൾ ഇടി വെട്ടുമെന്നും, മഴ വരുമെന്ന്, ദുശ്ശകുനം ആണെന്നും മറ്റും പറഞു നടക്കുന്നു, ,ഇങ്ങനെ ആണെങ്കിൽ ഇനിയും പ്രളയം എത്തുമ്പോൾ വീണ്ടും സഹായത്തിനു ഇറങ്ങണോ എന്നാണെന്റെ സംശയം ടോവിനോ തോമസ് പറയുന്നു, താരത്തിന്റെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആണ് 2018 എവരി വൺ ഹീറോ, ടോവിനോയെ കൂടാതെ കുഞ്ചക്കോ ബോബൻ, അപർണ്ണ ബാലമുരളി, ആസിഫ് അലി തുടങ്ങിയ താരങ്ങൾ ആണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.