മലയാള സിനിമയിലെ യുവതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇപ്പോൾ താരത്തിന്റെ നാരദൻ എന്ന ചിത്രം റിലീസിനെ ഒരുങ്ങുകയാണ്. മായാനദിക്കും , വൈറസിന് ശേഷം ആഷിഖ് അബുവും ടോവിനോയും കൂട്ട് കെട്ടിലുള്ള സിനിമയാണ് നാരദൻ. സമകാലിക ഇന്ത്യൻ മാധ്യമ ലോകത്തെ അടിസ്ഥാനം ആക്കിയാണ് ടോവിനോയുടെ നാരദൻ എന്ന ചിത്രം. ഇപ്പോൾ ഈ സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കുകയാണ് താരം. ഏതെങ്കിലും വാര്‍ത്തചാനലിനേയോ ന്യൂസ് അവതാരകനേയോ നേരിട്ട് ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്നും അങ്ങനെ ഏതെങ്കിലും ചാനലിന് ഇട്ട് കൊട്ടുകൊടുക്കാനാണെങ്കില്‍ കഷ്ടപ്പെട്ട് കാശുമുടക്കി സിനിമ എടുക്കേണ്ടതില്ലല്ലോയെന്നുമാണ് ടൊവിനോ ചോദിക്കുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എതെങ്കിലും ചാനലിന് കൊട്ടുകൊടുക്കുക, അല്ലെങ്കില്‍ ആക്ഷേപഹാസ്യം അങ്ങനെ എന്തെങ്കിലും ഈ സിനിമയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ടൊവിനോയുടെ മറുപടി. അങ്ങനെ ഒരു കൊട്ടുകൊടുക്കണമെങ്കില്‍ നമുക്കൊരു ലേഖനമെഴുതിയാല്‍ പോരെ, അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടാല്‍ പോരെയെന്നും ടൊവിനോ ചോദിച്ചു.ഇത്രയും പൈസയൊക്കെ മുടക്കി സിനിമ മുടക്കി ആര്‍ക്കെങ്കിലും കൊട്ട് കൊടുക്കേണ്ട കാര്യമുണ്ടോ, നമ്മള്‍ ഒരു സിനിമ എടുക്കാന്‍ വേണ്ടി തന്നെ എടുത്തിട്ടുള്ള സിനിമയാണ് ഇത്. ഈ ചിത്രത്തിൽ ഇന്ടസ്ട്രിങ്ങായിട്ടുള്ള കാര്യങ്ങൾ പലതും പറയുന്നുണ്ട്.ഷൂട്ടിങ്ങിന് മുന്‍പ് എന്റെ അടുത്ത് പറഞ്ഞ ഒരു കാര്യം എന്താണെന്നാല്‍ ഒരു ന്യൂസ് റീഡറിനേയും ഒരു മാധ്യമപ്രവര്‍ത്തകനേയും അതേപോലെ അനുകരിക്കരുത് എന്നായിരുന്നു. കാരണം എന്താണെന്ന് വെച്ചാല്‍ ഇതൊരു ബയോപിക്കല്ല, ഇത് ഫിക്ഷണല്‍ സ്വഭാവമുള്ള ഒരു സിനിമയും ഫിക്ഷണല്‍ കഥയും കഥാപാത്രങ്ങളും ആണ്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.കട്ട താടിയും മുടിയുമായി ഇന്റലക്ച്വല്‍, സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലുള്ള ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. ഒരു പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം ആണ് നാരദൻ ടോവിനോ പറയുന്നു.