Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘ഞാൻ മമ്മൂക്കയെ കോപ്പിയടിച്ചത്’; തുറന്നുപറഞ്ഞ് ടോവിനോ തോമസ്

ടോവിനോ  തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിലെ ടോവിനോയുടെ വ്യത്യസ്തമായ ലുക്ക് ഒക്കെ ചർച്ചയായി മാറിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. കൃത്യമായി കൊമേഷ്യല്‍ അല്ലെങ്കില്‍ കണ്ടന്റ് ഓറിയന്റ്ഡ് ബാലന്‍സിങ്ങ് ഇപ്പോള്‍ ടൊവിനോയുടെ സിനിമകള്‍ക്ക് കാണുന്നുണ്ട്. അജയന്റെ രണ്ടാം മോഷണം സിനിമ വരുമ്പോള്‍ തന്നെ താരം എമ്പുരാനിന്റെ ഭാഗമാകുന്നു. ഇപ്പുറത്ത് വഴക്കും അദൃശ്യ ജാലകവും പോലെയുള്ള സിനിമകള്‍ വരുന്നു. ഒരു സമയത്ത് മമ്മൂട്ടിയൊക്കെ ചെയ്ത കാര്യമായിരുന്നു ഇത്. ഇപ്പോള്‍ തന്നെ മമ്മൂട്ടിയുടെ കാതലും ബസൂക്കയും ഒരുമിച്ച് വരുന്നത് പോലെ.ഇത് കൃത്യമായ ബാലന്‍സിങ്ങ് കരിയര്‍ പ്ലാനാണോ, അതോ സംഭവിച്ചതാണോ എന്നതായിരുന്നു ടൊവിനോയോട് ചോദിച്ച ചോദ്യം. അതിന് ചിരിച്ചു കൊണ്ട്  ടൊവിനോ പറഞ്ഞ മറുപടി താന്‍ മമ്മൂട്ടിയെ കോപ്പിയടിച്ചതാണ് എന്നാണ്. തനിക്ക് എത്തുന്ന രണ്ടുതരം സിനിമകളും വരുന്നത് അനുസരിച്ച് ചെയ്യാൻ താൻ തയ്യാറാണ്. അതിൽ സീനിയേഴ്സ് ആയ ആളുകൾ ചെയ്യുന്നതാണ് ഫോളോ ചെയ്യുന്നത്.

എല്ലാവരും അത്തരത്തില്‍ ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന തരത്തിലേക്ക് അവരൊക്കെ എത്തിയിരിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കഴിയുന്നത് സീനിയേഴ്‌സിന്റെ  പാത പിന്തുടരുകയെന്നതാണ്. നമ്മുടെ സീനിയേഴ്‌സിന്റെ പാത പിന്തുടരുന്നതാണ് ഏറ്റവും സേഫസ്റ്റ് ഓപ്ക്ഷന്‍. താനും  അതുതന്നെയാണ് ചെയ്യുന്നത്,’ ടൊവിനോ പറഞ്ഞു .  അതുകൊണ്ട് സംഭവിക്കുന്നതാണ്. കൊമേഷ്യല്‍ സിനിമകളെയും കണ്ടന്റ് ഓറിയന്റ്ഡ് സിനിമകളെയും താന്‍ വളരെ ഓപ്പണായാണ് സമീപിക്കുന്നത്.ഇതുപോലെ എത്രനല്ല സിനിമകള്‍ വരുന്നോ അതിനനുസരിച്ച് രണ്ടുതരം സിനിമകളിലും ചെയ്യും. തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ വന്നാല്‍ എന്തായാലും ചെയ്യുമെന്നും ടോവിനോ തോമസ് കൂട്ടിച്ചേർത്തത് . അതോടൊപ്പം എമ്പുരാനിൽ എങ്ങിനെയുള്ള കഥാപാത്രം ആണെന്ന് കാത്തിരുന്നു കാണൂ. നിങ്ങൾ അറിയേണ്ടത് ഞങ്ങൾ അറിയിക്കും. അല്ലാതെ എന്തിനാണ് കുത്തി കുത്തി ചോദിക്കുന്നത് ടോവിനോ ചോദിക്കുന്നു. അദൃശ്യജാലകം സിനിമ ഒരിക്കലും നൂറുകോടി കളക്ഷൻ നേടും എന്നൊന്നും നമ്മൾ പറയില്ല. സിനിമക്ക് അനുസരിച്ചാണ് താൻ  സാലറി വാങ്ങിക്കുന്നത്. സിനിമയിൽ ഉള്ള സംതൃപ്തിക്ക് ശേഷം മാത്രമാണ് സാലറിയെക്കുറിച്ച് ചിന്തിക്കുന്നത്. മറ്റുചില സിനിമകളിലും താൻ  പ്രൊഡ്യൂസേഴ്സിന്റെ ഭാഗം ആയിരുന്നു.  സിനിമയിൽ മുഖം കാണിക്കണം എന്ന് വിചാരിച്ചു വന്നയാളാണ് താനെന്നും  അതുകഴിഞ്ഞു ഇത്രയും സിനിമകൾ കിട്ടുന്നത് ബോണസ് ആയി കരുതുന്നു എന്നും ടോവിനോ പറയുന്നുണ്ട്.

അവാർഡിനായി സിനിമ ചെയ്യുന്ന ആളല്ല എന്നും ഓരോ സിനിമയും ലേണിങ് പ്രോസസ്സ് ആയിട്ടാണ് താൻ  കാണുന്നത് എന്നും  ടോവിനോ വ്യക്തമാക്കി.  അതേസമയം സിനിമയുടെ ട്രെയ്ലര്‍ ഈയടുത്തായിരുന്നു പുറത്തു വന്നത്. ചിത്രം എസ്റ്റോണിയയിലെ 27-ാമത് ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍  മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഫെസ്റ്റിവലിന്റെ ഔദ്യോഗിക ചാനലിലൂടെയായിരുന്നു ട്രെയ്ലര്‍ പുറത്ത് വിട്ടിരുന്നത്. ടാലിന്‍ ബ്ലാക്ക് നൈറ്റ്സ് ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ ടൊവിനോ തോമസ് ചിത്രത്തിനുണ്ട്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇപ്പോള്‍ വ്യത്യസ്തമായ ഴോണറിലുള്ള സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ മമ്മൂട്ടി തന്റെ താരമൂല്യം ഉപയോഗിക്കുന്നതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഗലാട്ടാ പ്ലസിലെ മെഗാ മലയാളം റൗണ്ട്‌ടേബിളില്‍ സംസാരിക്കുകയായിരുന്നു താരം.‘പ്രേക്ഷകര്‍ എപ്പോഴും...

സിനിമ വാർത്തകൾ

മലയാള സിനിയിലെ മഹാ നടൻമാരാണ് മമ്മൂട്ടിയും മോഹൻലാലും. കാലങ്ങളായി തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിനൊപ്പം താരങ്ങൾ എന്ന നിലയിൽ വലിയ ആരാധകരുള്ള നടന്മാരാണ് ഇരുവരും.മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകൾ കാണാൻ എന്നും...

സിനിമ വാർത്തകൾ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം...

സിനിമ വാർത്തകൾ

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടനാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ, പൂജാരി എന്ന വിശേഷണങ്ങൾക്ക് പുറമെ അധ്യാപകൻ കൂടിയാണ് താരം. തൂവാനതുമ്പികൾ പോലുള്ള ക്ലാസിക്ക്...

Advertisement