Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല’; പകരം പ്രൊഡക്ഷന്റെ ഭാഗമാകുമെന്ന് ടോവിനോ

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. എസ്റ്റോണിയയിൽ നടക്കുന്ന ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുള്ള ടൊവിനോയുടെ അഭിമുഖം വൈറലാവുകയാണ്. അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ താൻ ശമ്പളം വാങ്ങിയിട്ടിലെന്നാണ് ടൊവിനോ തോമസ് പറയുന്നത്.ഈ സിനിമ വമ്പൻ ഹിറ്റടിക്കുന്ന, നൂറുകോടി അടിക്കുന്ന ഒരു സിനിമയല്ല എന്ന് നിങ്ങൾക്ക് ഇതിനകം ബോധ്യമായിട്ടുണ്ടാവും. തനിക്ക് ഇത് ചെയ്യുന്നതിന് മുൻപ് തന്നെ ബോധ്യമായിട്ടുള്ളതാണ്. ത്നിക്ക് മാത്രമല്ല ഈ സിനിമ ചെയ്യുന്ന എല്ലാവർക്കും അത് ബോധ്യമായിട്ടുള്ളതാണ്. മറ്റു സിനിമകളിൽ നിന്ന് വാങ്ങുന്ന ശമ്പളം  ഈ സിനിമയിൽ നിന്ന് വാങ്ങാൻ പാടില്ല. അത് ശരിയല്ല എന്ന് ടോവിനോ പറയുന്നു . ഭൂരിഭാഗം സിനിമകളിലും  സിനിമയ്ക്ക് അനുസരിച്ചാണ് ശമ്പളം വാങ്ങാറുള്ളത്. പക്ഷേ അതിന് പകരം പ്രൊഡക്ഷനിൽ തന്റെ  പേര് വെയ്ക്കുക എന്ന് പറഞ്ഞപ്പോൾ ഓക്കെ പറഞ്ഞതാണ്. അത് തന്നെയാണ് കളയുടെ സമയത്തും ഉണ്ടായത്.  പൈസ വാങ്ങിക്കാതെ അതിന്റെ പ്രൊഡക്ഷന്റെ ഭാഗമായതാണ്.  ഇൻവെസ്റ്റ്‌മെന്റ് ആയിട്ട് തന്റെ  എഫേർട്ടും സമയവും കരുതുക എന്നുള്ളതാണ് എന്നും ടോവിനോ പറയുന്നു . കൊറോണ കഴിഞ്ഞ് നിൽക്കുന്ന സമയത്ത് അങ്ങനെ കള പോലെ  ഒരു സിനിമ നടക്കണമെന്ന്  ഒരു ആഗ്രഹമുണ്ടായിരുന്നു.  സിനിമയിൽ സാറ്റിസ്ഫാക്ഷൻ കഴിഞ്ഞിട്ടേയുള്ളു പൈസ. കള ഷൂട്ട് ചെയ്യുന്ന സമയത്തും റീലീസ് ചെയ്ത സമയത്തും  ആ സാറ്റിസ്ഫാക്ഷൻ തനിക്ക്  കിട്ടിയിരുന്നു. ഇതുപോലെ വഴക്ക് എന്ന സിനിമയിലും ടോവിനോ പ്രൊഡക്ഷൻ പാർട്ണർ ആയിരുന്നു

താൻ  കൂടെ ഭാഗമായത് ആ സിനിമ എളുപ്പത്തിൽ നടക്കും എന്നുള്ളത് കൊണ്ടാണ് എന്നും . വേറെ ഒരു പ്രൊഡ്യൂസറെ കണ്ട് അവരെ ബോധ്യപ്പെടുത്തുന്നതിനെക്കാൾ നല്ലതാണ് താൻ  പാർട്ണർ ആവുന്നത്. പ്രൊഡ്യൂസർ എന്ന് പറയാനായ ഒരാളല്ല താനെന്നും  പ്രൊഡ്യൂസർ ആവാൻ പറ്റിയ ഒരാളുമല്ല എന്നും  നല്ല ആളുകളുടെ കൂടെ പാർട്ണർഷിപ്പിൽ ഒരു സിനിമ ചെയ്യുന്നത് ആ പടം നടക്കാൻ വേണ്ടിയിട്ടാണ് എന്നും  നമ്മുടെ ഭാഗത്ത് നിന്ന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.’ ടൊവിനോ തോമസ് പറഞ്ഞു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഇന്ദ്രൻസ്.   മലയാളികൾ എല്ലാം ഒരേ സ്വരത്തിൽ എതിരഭിപ്രായമില്ലാതെ സ്വീകരിക്കുന്ന നടൻ. കോമഡി താരമായും വില്ലനായുമൊക്കെ മികച പ്രകടനം കാഴ്ച വെച്ച സിനിമാസ്വാദകരുടെ മനം കവർന്ന കലാകാരൻ . അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ലാളിത്യത്തിന്റെ...

സിനിമ വാർത്തകൾ

ടോവിനോ  തോമസ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിലെ ടോവിനോയുടെ വ്യത്യസ്തമായ ലുക്ക് ഒക്കെ ചർച്ചയായി മാറിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് ടൊവിനോ നല്‍കിയ...

സിനിമ വാർത്തകൾ

ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് നടി മന്ദിര ബേദിയും അഭിനയിക്കുന്നു. ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമാണ് മന്ദിര ബേദി.  1994 ൽ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

Advertisement