നടൻ സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകിയ ടോവിനോയുടെ മകന്റെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സുരേഷ്‌ഗോപി നായകനാകുന്ന ജെഎസ്കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു നടൻ ടോവിനോ തോമസ്. ടൊവിനോയുടെ കയ്യിലിരുന്ന് തന്റെ കവിളിൽ മുത്തുന്ന കുഞ്ഞിന്റെ ചിത്രം സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്,സുരേഷ്‌ഗോപിയുടെ 255 മത് ചിത്രമാണ് ജെഎസ്കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അനുപമ പരമേശ്വരനും  മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്.


“സത്യം എപ്പോഴും ജയിക്കും” എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ജെഎസ്‌കെ’യിൽ അവതരിപ്പിക്കുന്നത്, കൂടാതെ താരത്തിന്റെ മകൻ മാധവ് സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ.