മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കുക, അതും മമ്മുക്കയിൽ നിന്നും. യുവ തലമുറയിലെ അഭിനേതാക്കൾക്കുള്ള ആഗ്രഹമായിരിക്കും അങ്ങനെയൊന്നു. ആ നിമിഷത്തിനു അർഹരായവരാണ് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. 2021-ലെ മികച്ച നടനുള്ള ആനന്ദ് ടിവി ഫിലിം അവാർഡിന് ഇരുവരും അർഹരായി. മമ്മുക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രഹവും നല്ലവാക്കുകളും സ്വീകരിക്കാൻ കഴിഞ്ഞതിലെ അതിശയം ടൊവിനോയുടെ വാക്കുകളിൽ പ്രകടമായിരുന്നു.സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലൂടെയാണ് ടൊവിനോ തന്‍റെ സന്തോഷം പങ്കുവച്ചത്. മമ്മുക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയേക്കുന്നെ,ഇനിയെന്നെ പിടിച്ച കിട്ടൂല എന്നാണ് വീഡിയോയ്ക്ക് ടൊവിനോ തലക്കെട്ട് നല്‍കിയത്.  മമ്മൂക്കയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം.

ഒപ്പം നിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇനി അങ്ങോട്ട് ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും.” ടോവിനോ പറഞ്ഞു. ടൊവിനോ പങ്കുവച്ച വീഡിയോയില്‍ ടൊവിനോയെക്കുറിച്ച് വളരെ മനോഹരമായി തന്നെ മമ്മൂട്ടി അവാര്‍ഡിന് മുന്‍പ് സംസാരിക്കുന്നുണ്ട്. ഈ അവാര്‍ഡ് ഭാര്യയും ഭര്‍ത്താവുമായി വന്നഒരാള്‍ക്കുള്ളതാണ്. നമ്മള്‍ ഏറ്റവും അടുത്ത കണ്ട സിനിമയിലെ പ്രാണത്യാഗം നടത്തിയ ഹീറോയ്ക്കുള്ളതാണ് ഈ അവാര്‍ഡ്. ആ സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോള്‍ നമ്മുടെ നെഞ്ചില്‍ ഒരു ലേശം നീറ്റല്‍ വന്നിരുന്നു.””നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാന്‍ എന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂക്ക പറഞ്ഞ ഈ നല്ല വാക്കുകള്‍ സിഡിയിലാക്കി തന്നാല്‍ വീട്ടില്‍ കൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു എന്നാണ് ഇതിന് മറുപടിയായി ടൊവിനോ പറഞ്ഞത്. എന്തായാലും അർദ്ധക ഏറ്റെടുത്തിരിക്കുകയാണ് ടോവിനോയുടെ പോസ്റ്റ്.