Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ടൊവിനൊക്കൊപ്പം മന്ദിര ബേദിയും ; ഐഡന്റിറ്റിയുടെ ഭാഗമാകും

ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് നടി മന്ദിര ബേദിയും അഭിനയിക്കുന്നു. ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമാണ് മന്ദിര ബേദി.  1994 ൽ ദൂരദർശനിൽ സം‌പ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്.ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു..ശാന്തി എന്ന പരമ്പരയിലെ അഭിനയത്തിനു ശേഷം 1995 ൽ മന്ദിര ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗെ എന്ന വൻപ്രദർശനവിജയം നേടിയ ചിത്രത്തിലും അഭിനയിച്ചു. ഇതായിരുന്നു മന്ദിരയുടെ ആദ്യ ഹിന്ദി ചിത്രം. പിന്നീട് ചില ടെലിവിഷൻ പരമ്പരകളിലും മന്ദിര അഭിനയിച്ചിരുന്നു. ചില മാഗസിനുകളുടെ ചിത്രങ്ങൾക്ക് വേണ്ടി മോഡലായും മന്ദിര പ്രവർത്തിച്ചു.2007 ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ അവതരണത്തിനിടെ മന്ദിര ധരിച്ചിരുന്ന സാരിയിൽ രാഷ്ട്രങ്ങളുടെ പതാക ഉണ്ടെന്ന കാരണത്താൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ മന്ദിരക്കെതിരെ പരാതി ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി. ഈ സാ‍രി രൂപകൽപ്പന ചെയ്ത കമ്പനിയായ സത്യ പോൾ എന്ന കമ്പനിക്കും, മന്ദിരക്കും എതിരെ കേസ് നിലവിലുണ്ടായിരുന്നു. എന്തായാലും ബോളിവുഡിനു പുറമെ ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസിന്റെ സഹോ എന്ന ചിത്രത്തിലെ താരത്തിന്റെ നെഗറ്റീവ് വേഷവും ഏറെ ശ്രദ്ധേയകർഷിച്ചിരുന്നു.അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഐഡന്റിറ്റിൽ നായികയാകുന്നത് തെന്നിന്ത്യൻ നടി തൃഷ കൃഷ്ണനാണ്. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ ഐഡന്റിറ്റി. 50 കോടിയിലധികം ബജറ്റിൽ നാല് ഭാഷകളിലായി പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. നൂറിൽപരം ദിവസത്തെ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ മുപ്പതോളം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ മാത്രമായാണ് നീക്കിവച്ചിരിക്കുന്നത്. ഈ മാസം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഐഡന്റിറ്റി. പൊന്നിയൻ സെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഐഡന്റിറ്റിക്കുണ്ട്. വിനയ് റോയിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അവതരണ മികവുകൊണ്ടും സാങ്കേതിക മികവു കൊണ്ടും ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഫോറൻസിക്കിന് ശേഷം വീണ്ടും അതേ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രേക്ഷകരും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നൽകിയതാണ്. ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ഇരുനൂറിൽ ദിവസങ്ങൾ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തിൽ ഒരു മാസത്തോളം ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്.

You May Also Like

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

സിനിമ വാർത്തകൾ

ലാല്‍ ജൂനിയറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് “നടികർ തിലകം”. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സൂപ്പർ താരമായാണ് ടൊവിനോ എത്തുക എന്നാണ് റിപ്പോർട്ടുകൾ.വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം...

സിനിമ വാർത്തകൾ

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കുക, അതും മമ്മുക്കയിൽ നിന്നും. യുവ തലമുറയിലെ അഭിനേതാക്കൾക്കുള്ള ആഗ്രഹമായിരിക്കും അങ്ങനെയൊന്നു. ആ നിമിഷത്തിനു അർഹരായവരാണ് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. 2021-ലെ മികച്ച നടനുള്ള ആനന്ദ് ടിവി...

സിനിമ വാർത്തകൾ

കുറഞ്ഞ കാലയളവ് കൊണ്ട് പ്രേക്ഷക ശ്രെദ്ധ നേടിയ നടനാണ് ടൊവിനോ.മലയാളസിനിമയിൽ എന്നല്ല ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ് ടൊവിനോ.സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു ടൊവിനോ ഇപ്പോൾ മറ്റൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്.സി ഐ ഡി മൂസ...

Advertisement