ആഷിഖ് അബു സംവിധാനം ചെയ്ത് ‘നാരദൻ’ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ആണ് ‘വാശി ‘ ഈ ചിത്രത്തിൽ നായികയായി കീർത്തിസുരേഷ് വേഷമിടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വിട്ടിരുന്നു കൂടാതെ ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും കൂടി പുറത്തു വിട്ടു ടൊവിനോയും കീര്‍ത്തി സുരേഷും പരസ്പരം നോക്കി ചിരിക്കുന്ന ഒരു പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. ഈ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ടോവിനോ തോമസ് കുറിച്ചത് ‘കൊടുങ്കാറ്റിന് മുന്നേയുള്ള ചിരി’ മീറ്റ് അഡ്വ. എബിന്‍ ആന്‍ഡ് അഡ്വ. മാധവി. വാശിയിലൂടെ ഇവരുടെ കുടുംബകഥ അവതരിപ്പിക്കുന്നു


മഞ്ജു വാര്യർ, മോഹൻലാൽ, അഭിഷേക് ബച്ചൻ, മഹേഷ് ബാബു, തൃഷ, എ ആർ റഹുമാൻ എന്നിവർചേർന്നത് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യ്തത്. നവാഗതനായ വിഷ്ണു ജി രാഘവാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ , ഭർത്താവു സുരേഷ്കുമാറും ചേർന്നാണ് ചിത്രം നിർമിച്ചത്. രമ്യ മൂവീസ് ,ഉർവശി തീയിറ്റേഴ്സും ചേർന്നാണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

വിഷ്ണു ജി രാഘവ് തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്. റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കൈലാസ് മേനോൻ ആണ്. ടോവിനോ തോമസ്- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വാശി എന്ന ചിത്രത്തിനുണ്ട് .