പാമ്പ് ശല്യമെന്ന് എത്രനാളാണ് അധികൃതരോട് പരാതി പറയുക? ഒടുവില്‍ അധികൃതരുടെ കണ്ണ് തുറക്കാന്‍ ഹൈദരാബാദുകാരനായ യുവാവ് വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടി കോര്‍പറേഷന്‍ ഓഫിസില്‍ കൊണ്ട് തുറന്നുവിട്ടു. ആള്‍വാള്‍ സ്വദേശിയായ സമ്പദ്കുമാറിന്റെ വീട്ടിലാണ് പാമ്പ് കയറിയത്. വീട്ടിൽ സ്ഥിരമായി പാമ്പ് ശല്യമാണ് . അതിഥികൾ ഇങ്ങനെ വീട്ടിൽ വന്നു കയറിയാൽ എങ്ങനെയാണ് കിടന്നുറങ്ങുക. അങ്ങനെ അഹികെട്ടാണ് ഇയാൾ ഇത്തരമൊരു കടും കൈ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓഫീഡ്സിലെ മേശപ്പുറത്തത് പാമ്പ് ഇഴയുന്നത് വിഡിയോയിൽ കാണാം. എത്ര വട്ടം പരാതി നൽകി എന്നൊക്കെ സമ്പത്ത്കുമാർ പറയുന്നത് കേൾക്കാം .
അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്ന് താന്‍ ആറുമണിക്കൂര്‍ കാത്തിരുന്നുവെന്നും പക്ഷേ നിരാശയായിരുന്നു ഫലമെന്നും ഇയാള്‍ പറയുന്നു. പെരുമഴ തുടരുന്ന ഹൈദരാബാദില്‍ താഴ്ന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇതോടെ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. പാമ്പിനെ യുവാവ് കോര്‍പറേഷന്‍ ഓഫിസില്‍ കൊണ്ട് തുറന്ന് വിട്ടത് പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിട്ടുന്ദ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമർശനവും പ്രതിഷേധവുമൊക്കെ ഉയരുന്നുണ്ട്,
