നിവിൻ പൊളി നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് “തുറമുഖം”. ചിത്രത്തിന്റെ റിലീസ് തിയതി ജൂൺ 5 നു പ്രഖ്യാപിച്ചതായിരുന്നു.  എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. രാജീവ് രവി ആണ് തുറമുഖം ചിത്രത്തിന്റെ സംവിധയകാൻ. ചിത്രത്തിന്റെ ട്രെയിലർ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചപ്പോൾ തന്നെ പുറത്തു വിട്ടതാണ്. ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ദർശന രാജേന്ദ്രൻ, സുദേവ് നായർ, നിമിഷ, സ്നേഹ, അർജുൻ അശോകൻ,  പൂർണിമ ഇന്ദ്രജിത് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു കഥപത്രങ്ങൾ .മട്ടാഞ്ചേരി ഹാർബർ പശ്ചാത്തലത്തിൽ ആണ് തുറമുഖത്തിന്റെ ചിത്രികരണം. നിവിൻ പൊളി മട്ടാഞ്ചേരി മൊയ്‌ദു എന്ന കഥപത്രമായിട്ടാണ് എത്തുന്നത്.

THURAMUKAM POSTER

ഗീതു മോഹൻദാസ് ആണ് റിലീസ് തിയതി മാറ്റിയവിവരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. പെട്ടന്നുണ്ടായ നിയമപ്രശ്‌നം ആണ് ചിത്രത്തിന്റെ റിലീസ് തിയതിൽ മാറ്റമുണ്ടാവാൻ കാരണം. 1962 ൽ കൊച്ചി തുറമുഖത്തുണ്ടായ തൊഴിൽ വിഭജനംഅവസാനിപ്പിക്കാൻ ഉള്ള സമരം ആണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പുതിയ തിയതി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10 നു ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. ജൂൺ 10 നു തിയറ്ററുകളി ചിത്രം റിലീസ് ചെയ്യും. 1920 ൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലത്തുണ്ടായ കഥകൾ ആണ് ചിത്രത്തിന്റേത്. എന്നാൽ നിവിൻ പോളി പല ഗെറ്റപ്പിൽ അന്ന് എത്തുന്നത്. ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജീവ് രവി ആണ് ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപൻ ചിദംബരൻ ആണ്.

THURAMUKAM