ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനമായി അണിയറ പ്രവർത്തകർ  ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് . ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഷബീർ സുൽത്താനും വിവേകയും ചേർന്നാണ്. ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചത് ഷബീർ സുൽത്താനും ജിബ്രാനും ചേർന്നാണ്.

ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്.ഹി ഈസ് എ ഗ്യാങ്സ്റ്റാ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് ഇറങ്ങിയിരിക്കുന്നത്. മഞ്ജു വാര്യർ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താൽപര്യമുണർത്തുന്ന ചിത്രമാണ്.പൊങ്കൽ റിലീസ് ആണ് ചിത്രം.വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.