തമിഴ് സിനിമയില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. എന്നാൽ  അജിത്തിന്‍റെ തുനിവ്  ജനുവരി 11നാണ് റിലീസ് ചെയ്യാൻ ഇരുന്നത് . എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം സൌദി അറേബ്യയില്‍ ചിത്രത്തിന്‍റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് പറയുന്നത്.

നേരത്തെ വിജയ് നായകനായ ബീസ്റ്റ്,ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു.തുനിവിന്‍റെ തിരക്കഥ എച്ച് വിനോദ് ആണ്.നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുന്നത്.ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.