Connect with us

സിനിമ വാർത്തകൾ

വാരിസ് തുനിവ് ബോക്സ്ഓഫീസ് കണക്കുകള്‍

Published

on

തുനിവും  വാരിസും തമ്മിലുള്ള ബോക്സ്ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്പോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ആണ് ആരാധകരിൽ ഉള്ളത് .  മൂന്ന് ദിവസങ്ങളില്‍ തന്നെ തുനിവ് തമിഴ്നാട്ടില്‍ മാത്രം 50.97 കോടി കളക്ഷന്‍ നേടി. വെള്ളിയാഴ്ച തുനിവ് തമിഴ്നാട്ടില്‍ നേടിയത് 12.06 കോടിയാണ്.

വാരിസ് മൂന്ന് ദിവസത്തില്‍ നേടിയത് 35.29 കോടി കളക്ഷനാണ്. റിലീസ് ദിവസത്തില്‍ ഒഴികെ കളക്ഷനിലെ കോടികള്‍ ഇരട്ടയക്കത്തില്‍ എത്തിക്കാന്‍ വിജയ് ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.അജിത്തിന്‍റെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പടമായി തുനിവ് മാറിയെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ആറ് ലക്ഷം ഡോളര്‍ കളക്ഷന്‍ ഇതുവരെ തുനിവ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയെന്നാണ് വിവരം.ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്.

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending