രണ്ട് ദിവസം കൊണ്ട് ഇത്തരത്തിൽ ലഭിച്ചത് 8900 രൂപയാണെന്ന് കുടുംബം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.നിരവധി അനവധി വാർത്തകളാൽ നിറയുകയാണ് മാധ്യമലോകം. ഏറെ വാർത്തകളും അക്രമവും പിടിച്ചു പറിയും പീഠനവും അഴിമതിയുമൊക്കെ തന്നെ. എന്നാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില വാർത്തകളും വന്നു പോകുന്നുണ്ട്. അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കൊല്ലം കടയ്ക്കലിൽ നിന്നും പുറത്തു വരുന്നത്. വീടിനുപുറത്തേക്ക് കല്ലും പണവും എറിയുന്ന സംഭവ വികാസങ്ങളാണ് കൊല്ലം കടയ്ക്കലിലെ ഒരു വീട്ടിൽ അരങ്ങേറുന്നത്. കടയ്ക്കല്‍ ആനപ്പാറ സ്വദേശി ഗോവിന്ദമംഗലം റോഡില്‍ കിഴക്കേവിള വീട്ടില്‍ രാജേഷിന്റെ വീട്ടിലാണ് സംഭവം. കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീടിനു പുറത്തിറങ്ങി നോക്കിയപ്പോള്‍ ലഭിച്ചത് 500 രൂപ നോട്ടുകളും നാണയങ്ങളും കല്ലുകളുമാണ്. രണ്ട് ദിവസം കൊണ്ട് ഇത്തരത്തിൽ ലഭിച്ചത് 8900 രൂപയാണെന്ന് കുടുംബം വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

സംഭവത്തില്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കിട്ടിയ 8900 രൂപ വീട്ടുകാര്‍ പൊലീസിന് കൈമാറി. പരാതി നല്‍കിയെങ്കിലും കല്ലും നാണയവും എറിയുന്നത് തുടരുകയാണ്. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തിയപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണിരുന്നു.വീട്ടുടമസ്ഥനായ രാജേഷ് മൂന്ന് മാസമായി വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മക്കളും പ്രസീദയുടെ മാതാപിതാക്കളുമാണ് വീട്ടിലുള്ളത്. സംഭവത്തില്‍ ഏറെ ആശങ്കപ്പെട്ടിരിക്കുകയാണ് കുടുംബം.