നവാഗതനായ സംവിധയാകാൻ അച്യുത് വിനായകന്റെ നേതൃത്വത്തിൽ ഒരു കോമഡി  റൊമാന്റിക് ചിത്രമായ ത്രിശങ്കു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അന്നബെന്നും,അർജുൻ അശോകും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്,ചിത്രത്തിൽ സുരേഷ് കൃഷ്ണ, സെറിൻ  ഷിഹാബ്‌, നന്ദു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവ്വതരിപ്പിക്കുന്നത്,

എഡിറ്റിംഗ് രാകേഷ് ശർമ്മ, അജ്മൽ സാബു, ജയേഷ് മോഹൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതവും ,പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ജെ കെ ആണ്. ചിത്രത്തിലെ ഗാനങ്ങൾ തിങ്കു  മ്യൂസിക് ആണ്.ധനുഷ് നായർ സൗണ്ട് ഡിസൈൻ .

പ്രശസ്ത നിയോ-നോയിര്‍ ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷന്‍ ഹൗസ് പ്രവര്‍ത്തിക്കുന്നത്,ഈ ചിത്രം ഒരു ഫാമിലി റൊമാന്റിക്ക് കോമഡി ചിത്രം തന്നെയാണ്. വിസ്മയിപ്പിക്കുന്ന മലയാള സിനിമാരംഗത്തെ പര്യവേക്ഷണം ചെയ്യാനും തങ്ങള്‍ക്കു വ്യതിരിക്തമായ കാഴ്ചപ്പാട് സിനിമാ പ്രേമികളുമായി പങ്കിടാനും കാത്തിരിക്കുകയാണെന്ന്  നിർമാതാവ് ശ്രീറാം വ്യക്തമാക്കി.