മലയാളസിനിമയിലെഹാസ്യ രാജക്കന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. മിമിക്രി എന്ന കലയിലൂടെ ആണ് താരം സിനിമയിലേക്ക് എത്തിയത്. പാർവതി പരിണയം എന്ന സിനിമയിലൂടെ ആണ് ഹരിശ്രീ എന്ന നടന്റെ കരിയർ ആരംഭിച്ചത് തന്നെ. പിന്നീട് നിരവധി സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു എങ്കിലും പഞ്ചാബി ഹൗസ് എന്ന ഒരു ഒറ്റ ചിത്രം തന്നെ മതി ഏതുതലമുറയിൽ പെട്ടവർക്കും ഹരിശ്രീ എന്ന നടനെ തിരിച്ചറിയാൻ. ഈ ചിത്രത്തിലെ രമണൻ എന്ന കഥാപത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഈ അടുത്ത സമയത്തു ഹരിശ്രീ എന്ന നടനിൽ നിന്നും ഒരു സംവിധയകനായി മാറുകയും ചെയ്യ്തു.

ഇപ്പോൾ താരം നടത്തിയ അഭിമുഖമാണ് വളരെയധികം സ്രെദ്ധയാകുന്നത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് മസ്ദൂർ ആയി ജോലി ചെയ്യുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാൻ മോഹം വരുന്നത്. ചാൻസ് അന്വേഷിച്ച് മദ്രാസിലേക്ക് ചെല്ലാൻ ഒരു നിർമാതാവ് പറഞ്ഞു. പെങ്ങൾ അവളുടെ കമ്മൽ പണയം വെച്ചിട്ടാണ് പെട്ടിയും ഡ്രസ്സ് ഒക്കെ വാങ്ങിച്ചു തന്നത്. മദ്രാസിൽ ചെന്ന് രണ്ടുദിവസം വെറുതെയിരുന്നു. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് പോലും തന്നില്ല.താൻ ആത്മഹത്യയെ പോലും ആലോചിച്ചിരുന്നു. അത്രക്കു ആ സമയം മടുത്തു പോയി.

എന്നാൽപിന്നീട് ഞാൻ സിനിമയിൽനാലാളറിയുന്ന നായകനായപ്പോൾ ആ നിർമാതാവ് ഡേറ്റ് ചോദിച്ചു വന്നു. എന്നാൽ ഞാൻമറുപടി പറഞ്ഞു തന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്ന്. പിന്നീട് തോന്നി അങ്ങനെ പറയേണ്ടായിരുന്നു എന്ന്. അന്ന് ഞാൻ ഒന്നും ആകാഞ്ഞതുകൊണ്ടായിരിക്കും അങ്ങനെ അയാൾ പെരുമാറിയത്. പിന്നീട് എന്നെ ആവശ്യം തോന്നിയപ്പോൾ തേടി വന്നതാണ്.ഇപ്പോൾ താരം അവസാനമായി അഭിനയിച്ച സിനിമകൾ മിന്നൽ മുരളി, കേശു ഈ വീടിന്റെ നാഥൻ .