നമ്മുക്ക് ഒക്കെയും അറിയാം പട്ടാളക്കാർ അനുഭവിക്കുന്ന ആ ഒരു കഷ്ടപ്പാടും യാതനകളും ഒക്കെ തന്നെ. രാവെന്നോ പകലെന്നോ ഇല്ലാതെ മഞ്ഞെന്നോ മഴയെന്നോ ഇല്ലാതെ സ്വന്തം രാജ്യത്തിൻറെ സുരക്ഷയ്ക്കു വേണ്ടിയാണു ഓരോ പട്ടാളക്കാരും ജീവിക്കുന്നത്.

പലപ്പോഴും ജന്മഭൂമിക് വേണ്ടി പല പട്ടാളക്കാർക്കും  ജീവ ത്യാഗം വരെ ചെയ്യണ്ടി വരും. എന്നാൽ ഇത്രയേറെ നമ്മുടെ സുരക്ഷാ ഉറപ്പാകുന്ന ഈ പട്ടാളക്കാരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ടോ. എന്നാൽ അത്തരം ഒരു വീഡിയോ ആണ് ഇത്. തന്റെ കുഞ്ഞിനെ വീഡിയോ കാളിലൂടെ കാണണ്ട ഒരു അച്ഛന്റെ അവസ്ഥ.

പ്രവാസികളുടെ ജീവിതവും ഒരു പക്ഷെ ഇത് തന്നെയാണ്. അവർക്കു ജീവിതത്തിലെ പല സുന്ദര മുഹൂർത്തങ്ങളും നഷ്ടപെടുത്തിയാണ് അവർ തങ്ങളുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി കഷ്ടപ്പെടുന്നത്. തങ്ങളുടെ കുഞ്ഞിന്റെ ജനനവും അത് കഴിഞ്ഞുള്ള  സന്തോഷ നിമിഷവും ഒക്കെ തന്നെ അവർക്കു ദൂരെ നിന്ന് നോക്കി കാണാനേ സാധിക്കുകയുള്ളു. അത് പരമാർത്ഥം എന്ന്  തെളിയിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇപ്പോ  സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.