മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തി ലാല്‍ജോസ് സംവിധാനം ചെയ്‌ത പട്ടാളം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് ജോജു ജോര്‍ജ്.അതിന് ശേഷം നിരവധി ചിത്രങ്ങളിൽ നടനായും സഹനടനായും താരം തിളങ്ങി.അഭിനയത്തിന് പുറമെ സിനിമാ നിര്‍മ്മാതാവു കൂടിയാണ് ജോജു ജോര്‍ജ്.

Joju george
ഈ സമീപ കാലത്ത് ഇറങ്ങിയ വളരെ മികച്ച കുറച്ചു സിനിമകളിലൂടെ താരം പ്രേക്ഷക പ്രീതി നേടി.ഇപ്പോളിതാ തമിഴ് സിനിമ ‘ജഗമേ തന്തിര’ത്തില്‍ തന്നെ വിളിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജോജു . ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.

joju george2
“എന്നിലെ നടനെ ബഹുമാനിച്ചു കൊണ്ടും, അംഗീകരിച്ചുകൊണ്ടുമാണ് എനിക്ക് തമിഴില്‍ നിന്ന് ഓഫര്‍ വരുന്നത്. മലയാളത്തില്‍ ഒരു നടന്‍ ക്ലിക്കായാല്‍ ഒരു പതിവ് പരിപാടി തമിഴിലുണ്ട്.അവിടുത്തെ സൂപ്പര്‍ താരത്തിന്റെ ഇടി കൊള്ളാന്‍ വിളിക്കും. ഭാഗ്യത്തിന് എനിക്ക് അങ്ങനെ ഒരു വിളിയും വന്നിട്ടില്ല. ‘ജഗമേ തന്തിരം’ എന്ന സിനിമയില്‍ വിളിച്ചത് ജോസഫിലെയും, പൊറിഞ്ചു മറിയത്തിലെയും, ചോലയിലെയും എന്റെ പ്രകടനം കണ്ടിട്ടാണ്. ഒരു നടന്നെന്ന നിലയില്‍ അംഗീകരിച്ചു കൊണ്ടായിരുന്നു അങ്ങനെയൊരു സിനിമയിലക്ക് എന്നെ അവര്‍ ക്ഷണിച്ചത്”
