പ്രവാസിയായ ഭർത്താവ് നാട്ടിലേക്ക് പറയാതെ എത്തി സർപ്രൈസ് നൽകുന്നതൊക്കെ നമ്മൾ കണ്ടിട്ടുണ്ടല്ലേ?? എന്നാൽ അങ്ങോട്ടേക്ക് പോയി സർപ്രൈസ് കൊടുത്താലോ ?? ശെരിക്കും സന്തോഷം തോന്നും അല്ലെ. അങ്ങനെ ഒരു വീഡിയോ ആണ്  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

വിദേശത്തു ജോലി ചെയ്യുന്ന വിഷ്ണു ജനിച്ചു ഒൻപത് മാസങ്ങൾ കഴിഞ്ഞിട്ടും തന്റെ മകളെ നേരിട്ട് കണ്ടിട്ടില്ല. അങ്ങനെയാണല്ലോ പ്രവാസികൾക്ക് അവരുടേതായ പല നിമിഷങ്ങളും വീഡിയോ കാൾ വഴി കണ്ടും വിശേഷങ്ങൾ പ്രിയപ്പെട്ടവർ പറഞ്ഞും അറിയാൻ ആണല്ലോ വിധി പലപ്പോഴും.അങ്ങനെ തന്നെയായിരുന്നു ശ്വേതയുടേയും വിഷ്ണുവിന്റെയും മകൾ ആദ്യയുടെ ജനനം . എന്നാൽ മകൾക്ക് ഒൻപത് മാസം ആയപ്പോൾ തന്റെ ഭർത്താവിന് ഒരു സർപ്രൈസ് നല്കാൻ ശ്വേത തീരുമാനിച്ചു. അതിനു കൂട്ടായി വിഷ്ണുവിന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. അങ്ങനെ ആ സർപ്രൈസ് ദിവസം അവർ അത് വീഡിയോ ചിത്രീകരിച്ചു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തന്റെ മകളെ കാണാൻ ആഗ്രഹിച്ചിരുന്നപ്പോൾ തന്റെ മനസറിഞ്ഞു പെരുമാറിയ ഭാര്യയും കൂട്ടുകാരും തന്നെയാണ് വിഷ്ണുവിന്റെ ഏറ്റവും വല്യ സമ്പാദ്യം എന്ന്  തന്നെ കണ്ണുമടച്ചു പറയാം.