ഇന്ത്യൻ സംസ്കാരങ്ങളോടും ചരിത്രത്തോടും ഇഷ്ടമുള്ളവരാണ് പല വിദേശികളും . ഇന്ത്യൻ ഭക്ഷണവും സിനിമകളും ഗാനങ്ങളും വസ്ത്രധാരവും ഒക്കെ അവർ ഇടയ്ക്ക് എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കാറും ഉണ്ട്. ഇവരൊക്കെ എപ്പോഴെങ്കിലും ഒക്കെ ഇന്ത്യയിൽ വരണമെന്നും ഇന്ത്യയുടെ ഓരോ രീതികളും ഒക്കെ അടുത്തറിയണമെന്നും പലപ്പോഴും ചിന്തിക്കാർ ഉണ്ടായിരിക്കും . എന്നാൽ നമ്മളോ വിദേശിയെ സംസ്കാരം തേടിപോകുകയും ചെയ്യും .

അത്തരത്തിൽ ഉള്ള വ്യക്തിത്വം ആണ് ആഫ്രിക്കൻ വംശജൻ ആയ കിലി പോൾ . ഇദ്ദേഹം നോർത്ത് ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു വലിയ ആരാധകൻ ആണ് . ഹിന്ദി ഗാനങ്ങളും സിനിമകളും വളരെ ഇഷ്ടപ്പെടുന്ന ഒരു ആഫ്രിക്കൻ വംശജൻ ആളാണ് ഇദ്ദേഹം . ഇദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം റീലുകൾ എല്ലാം തന്നെ ഹിന്ദി ഗാനങ്ങൾക്ക് ചുവട് വെയ്ക്കുന്നത് ആണ് . ഗാനത്തിന്റെ വരികൾക്കൊപ്പം ലിപ് മൂവ്മെന്റ് കൊടുക്കാനും ഇദ്ദേഹം മറക്കാറില്ല . കിലി പോൾ മാത്രമല്ല ഇദ്ദേഹത്തിന്റെ സഹോദരി നീമ പോളും ഇദ്ദേഹത്തിന്റെ ഒപ്പം ഹിന്ദി റീലുകളിൽ സജീവമാണ് . ഇവര്ക്ക് ഏറെ ആരാധകരും ഉണ്ട് .

ഈസ്റ്റ് ആഫ്രിക്കയിലെ ടാൻസാനിയ ആണ് ഇവരുടെ ജന്മദേശം . ഇവർ ഇവരുടെ തനത് ആഫ്രിക്കൻ വസ്ത്രങ്ങൾ അണിഞ്ഞാണ് എല്ലാ വീഡിയോയിലും എത്താറുള്ളത്. എന്നാല് ഇപ്പൊൾ ഇവർ ഇന്ത്യൻ വസ്ത്രം അണിഞ്ഞെത്തിയിരിക്കുന്നത് ആണ് ആരാധകരെ ഏറെ അമ്പരപ്പിച്ചിരിക്കുന്നത് . കൂർത്ത ധരിച്ച് കിലി പോൾ എത്തിയപ്പോൾ ഡിസൈനർ ലഹങ്ക ധരിച്ചാണ് നീമ പോൾ എത്തിയത് . കൂടാതെ ഒരു ഹിന്ദി ഗാനത്തിനും രണ്ട് പേരും ചുവട് വെച്ചു. ഒരു ഹിന്ദി രംഗവും ഇവർ ഈ ഒരു വസ്ത്രത്തിൽ തന്നെ അഭിനയിച്ചിട്ടും ഉണ്ട്. ഇരുവരുടെയും വീഡിയോ നിമിഷം നേരം കൊണ്ട് ഇന്ത്യൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു .