ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള നടൻ ആണ് ഇന്ദ്രൻസ്. നിരവധി ചിത്രങ്ങൾ ചെയ്യ്ത നടൻ ഇന്ദ്രൻസിന്കുറിച്ചും, മലയാളത്തിന്റെ അഭിമാന താരമായ തിലകനെ കുറിച്ചും പറയുകയാണ് മലയാള സിനിമയുടെ പ്രൊഡക്ഷൻ കോൺട്രോളറായി പ്രവർത്തിച്ച പൂജപ്പുര  രാജൻ. ഒരുപാടു നാളത്തെ പരിചയം തനിക്കുണ്ട് ഇന്ദ്രൻസുമായി,അദ്ദേഹം വളരെ സൗമ്യൻ ആണ്, എന്നാൽ ഒരു ദിവസം തന്നോട് തിലകൻ ചേട്ടൻ ദേഷ്യപ്പെട്ടിരുന്നു, അദ്ദേഹം വളരെ ദേഷ്യക്കാരൻ ആണ് രാജൻ പറയുന്നു.

ഈ കാലഘട്ടത്തിലെ ഏറ്റവും തിരക്കുള്ള നായകൻ ആണ് ഇന്ദ്രൻസ്, ആരോടും ഒന്നിലും ദേഷ്യം അദ്ദേഹം കാണിക്കില്ല, എന്നാൽ അദ്ദേഹം എല്ലാം കാര്യത്തിലും മുന്നിൽ നിൽക്കുകയും ചെയ്‌യും. സത്യത്തിൽ ഇന്ദ്രൻസ് എന്ന നടനിൽ അദ്ദേഹത്തെ വേർതിരിച്ചറിയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ സ്വഭാവം തന്നെയാണ് രാജൻ പറയുന്നു, എന്നാൽ അങ്ങനെയല്ല തിലകൻ ചേട്ടൻ, ഒരിക്കൽ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട്. ‘രജപുത്രർ’ എന്ന ചിത്രത്തിന്റെ പാക്ക്പ്പ് കഴിഞ്ഞ ദിവസം ഞാനും അദ്ദേഹത്തിന്റെ വണ്ടിയിൽ കയറി.

ഹൗസിം​ഗ് കോളനിയുടെ അടുത്തെത്തിയപ്പോൾ പറഞ്ഞു ഒന്ന് ബ്രേക്ക് ചെയ്യൂ എന്ന്. ഞാൻ ഇറങ്ങി. നിന്നെയൊക്കെ വണ്ടിയിൽ കയറ്റി കൊണ്ട് വരാൻ ഞാനെന്താ നിന്റെ മാനേജരോ എന്ന് ചോദിച്ച് എന്റെയടുത്തൊരു ചൂടാവൽ,പോകുന്ന വഴിക്കു വണ്ടി ഒന്ന് നിർത്തിച്ചതല്ലേ ഉള്ളു ഞാൻ ചോദിച്ചു ,അതിനു ശേഷം അദ്ദേഹം അങ്ങ് വൈലന്റാകാൻ തുടങ്ങി. പിറ്റേദിവസം അദ്ദേഹം തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞിരുന്നു,അദ്ദേഹത്തിനു പെട്ടന്നാണ് ദേഷ്യം വരുന്നത് പൂജപ്പുര രാജൻ പറഞ്ഞു.