Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

റിഹേഴ്‌സല്‍ സമയത്തൊക്കെ ഈ ‘നീ’ വെച്ചാണ് ഡയലോഗ് പറഞ്ഞത് എന്നാല്‍ ടേക്ക് എടുത്തപ്പോ കണ്ടില്ല

മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. തനിക്ക് മനസില്‍ തോന്നുന്നത് എന്താണെങ്കിലും അത് തുറന്നുപറയുന്ന സ്വഭാവക്കാരന്‍ കൂടിയാണ് തിലകന്‍. അവസാന സമയത്ത് താരസംഘടനയായും നിര്‍മാതാക്കളുടെ സംഘടനയായും തിലകന്‍ കൊമ്പുകോര്‍ത്തിരുന്നു. സംവിധായകന്‍ വിനയനെ മലയാള സിനിമയില്‍ വിലക്കിയ നടപടിക്കെതിരെ തിലകന്‍ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്, അവസാനം ഒരുപടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ട് അദ്ദേഹം യാത്ര ആകുക ആയിരുന്നു.

ഇപ്പോൾ തിലകനെക്കുറിച്ച് തുളസി ദാസ് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രത്തിലെ അനുഭവമാണ് തുളസി ദാസ് പറയുന്നത്. ചിത്രത്തില്‍ എംകെ മേനോന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിച്ചത്. ജയന്‍ മേനോന്‍ എന്ന കഥാപാത്രമായി ജയറാമും എത്തി. ജയറാമും തിലകനും ഒരുമിച്ചുളള ഒരു സീനിനിടെ നടന്ന സംഭവമാണ് തുളസീദാസ് അഭിമുഖത്തില്‍ പങ്കുവെച്ചത്. എന്റെ ആദ്യ സിനിമയില്‍ തന്നെ തിലകന്‍ ചേട്ടന്‍ അഭിനയിച്ചിട്ടുണ്ട് എന്ന് തുളസീദാസ് പറയുന്നു.അതിന് മുന്‍പ് തന്നെ അദ്ദേഹത്തെ പരിചയപ്പെട്ടിട്ടുണ്ട്.

Advertisement. Scroll to continue reading.

അങ്ങനെ നല്ല അടുപ്പം തിലകന്‍ ചേട്ടനുമായി ഉണ്ട്. മിന്നാമിനുങ്ങിനും മിന്നുകെട്ട് സിനിമയുടെ ഒരു പ്രധാനപ്പെട്ട സീന്‍ എടുക്കുകയാണ്. ആ സീനില്‍ എല്ലാവരുമുണ്ട്. അതില്‍ തിലകന്‍ ചേട്ടന്‍ ജയറാമിനെ നോക്കി പറയുന്ന ഒരു ഡയലോഗുണ്ട്; ‘നീ എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന്’.അന്ന് തിലകന്‍ ചേട്ടന്‍ ആ ‘നീ’ അങ്ങ് കട്ട് ചെയ്യാന്‍ അസോസിയേറ്റിനോട് പറഞ്ഞു. ;എന്നോട് ഇത് ചെയ്യുമെന്ന് കരുതിയില്ല; എന്ന് പോരെ എന്ന് പറഞ്ഞു. എന്നാല്‍ റിഹേഴ്‌സല്‍ സമയത്തൊക്കെ ഈ ‘നീ’ വെച്ചാണ് ഡയലോഗ് പറഞ്ഞത്. എന്നാല്‍ ടേക്ക് എടുത്തപ്പോ കണ്ടില്ല. ഞാന്‍ തിലകന്‍ ചേട്ടനോട് ആ നീ എന്തായാലും വേണമെന്ന് പറഞ്ഞു. എന്നാല്‍ ‘അത് ആവശ്യമില്ല, ഞാന്‍ വിരല് ചൂണ്ടുന്നണ്ടല്ലോ എന്നായിരുന്നു തിലകന്‍ ചേട്ടന്‍റെ മറുപടി.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

1992-ല്‍ ജോഷി സം‌വിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ്‌ കൗരവര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ടെത്തിച്ച ക്ലൈമാക്സ് രംഗമായിരുന്നു ചിത്രത്തിലേത്. ഈ രീതിയിൽ കഥ പറഞ്ഞു കൊണ്ട് അവസാനിപ്പിച്ച ചിത്രങ്ങള്‍ മലയാളത്തില്‍ അധികമില്ല. അത്തരത്തില്‍...

സിനിമ വാർത്തകൾ

തനിക്കു ഒരുപാട് ഇഷ്ടമുള്ള കലാരൂപം ആയിരുന്നു മിമിക്രി  എന്നാൽ  ആ  കല ഇല്ലാതാക്കിയത് തന്റെ അച്ഛൻ തിലകൻ ആയിരുന്നു, നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഷോബി തിലകൻ പറയുന്നു. അതുപോലെ തന്നെ ആയിരുന്നു  താൻ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ കൂടുതൽ അമ്മ വേഷം ചെയ്യ്തു പ്രേഷകരുടെ  മനസിൽ ഇടം നേടിയ നടിയാണ് പൗളി  വത്സൻ. ഇപ്പോൾ താരം തിലകനോടൊപ്പം നാടകത്തിൽ  അഭിനയിച്ചപ്പോളുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ 19 ...

Advertisement