ബോളിവുഡ് നായികയായ കങ്കണ റണൗട് തനിക്ക് എതിരായി സോഷ്യൽ മീഡിയയിലൂടെ വധ ഭീഷണി മുഴക്കുന്നവർക്ക് നേരെ പരാതി നൽകി താരം. കങ്കണ സുവർണ്ണ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രത്തിനോടൊപ്പം സോഷ്യൽ മീഡിയ വഴി പങ്കു വെച്ച കുറിപ്പിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്. കർഷക സമരവുമായി സിഖ് സമുദായത്തെ ഖലി സ്ഥാനികൾ എന്ന് പറഞ്ഞ ആക്ഷേപിച്ചതിലാണ് കങ്കണക്കെ എതിരെ മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത് .കർഷക സമരത്തിന്റെ  പശ്ചാത്തലത്തിൽ കങ്കണ ഇൻസ്റ്റാ ഗ്രാമിൽ പങ്കു വെച്ച പോസ്റ്റാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണം . അതിനു ശേഷം കങ്കണയുടെ പോസ്റ്റിന് താഴെആയി വന്ന കമെന്റിലാണ് ഈ വധഭീഷണി വന്നതും താരം പോലീസിൽ പരാതിനൽകിയതും.

തനിക്ക് വധഭീഷണി മുഴക്കുന്നവർ വെറുപ്പി ക്കാൻ മാത്രം അറിയാവുന്ന രാഷ്ട്രീയക്കാർ മാത്രമാണെന്ന് താരം പറയുന്നു. അതോടൊപ്പം ഈ കാര്യം പഞ്ചാബ് സർക്കാരിനോട് നിർദേശിക്കണമെന്നു ഇടക്കാല കോൺഗ്രസ് അദ്യക്ഷ സോണിയ ഗാന്ധിയോടെ ആവശ്യപെട്ടു.ഖലി സ്ഥാനി ഭീകരർ ഇപ്പോൾ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടാവും. ഒരു വനിതപ്രധാന മന്ത്രി നമ്മൾ മറക്കാൻപാടില്ല എന്നാണ് കങ്കണ പറയുന്നു. പ്രധാന മന്ത്രി ആയ ഇന്ദിര ഗാന്ധിയെ എന്നും അവർക്ക് പേടിയാണ് .ആ പ്രധാന മന്ത്രി തന്റെ സ്വന്തം ജീവൻതന്നെ രാജ്യത്തിന് നൽകി അതുകൊണ്ട് രാജ്യത്ത് വിഭജനം നടന്നില്ല.