കുട്ടികളുമായി 3 പേര് ഇനി ഇരുചക്ര വാഹനങ്ങളിൽ പോയാൽ പിഴ ഈടാക്കില്ല എന്ന തൽക്കാല തീരുമാനം ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകും എന്ന് സൂചന . എന്നാൽ രാജ്യത്ത് എങ്ങും ഒരേ നിയമം നിലനിൽക്കുന്നതിനാൽ ഇതിൽ കൂടുതൽ ആശങ്കകൾ ഉയർന്നു വരികയാണ് . അതിനാൽ തന്നെ കേന്ദ്ര സർക്കാരിനെ സമീപിക്കുക എന്ന നിർവാഹമേ ഈ കാര്യത്തിൽ ഉണ്ടാകു എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത് . നിയമപരമായി ഈ ഒരു നിർദേശത്തിനു എന്തെങ്കിലും നിലനിൽപ്പ് ഉണ്ടോയെന്ന് പരിശോധിക്കേണ്ടിരിക്കുന്നു .

ഇരുചക്ര വാഹനങ്ങളിൽ നിലവിൽ ഇപ്പോൾ 2 പേരിൽ കൂടുതൽ പോയാൽ പിഴ ഈടാക്കും എന്ന സാഹചര്യം ആണുള്ളത് . എന്നാൽ കൊച്ചു കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് ആണ് ഇത് ഏറെ ബുദ്ധിമുട്ട് ആയിട്ടുള്ളത് . ഈ ഒരു കർശന നിയമം രാജ്യത്ത് ഉടനീളം നിലനിൽക്കുന്നതിനാൽ കേരളത്തിൽ മാത്രം ആയി ഈ നിയമം മാറ്റാൻ സാധ്യമല്ല . അത്കൊണ്ട് ഈ ഒരു കാര്യത്തിന് വേണ്ടി കേന്ദ്രത്തെ സമീപിക്കാൻ ആണ് നിലവിലെ തീരുമാനം . മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടിയോ അല്ലെങ്കിൽ മാതാവിനോ പിതാവിനോ ഒപ്പം രണ്ടു കുട്ടി എന്ന രീതിയിലോ നിർദ്ദേശം കേരളം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന .

കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ കൊണ്ട് പോകുന്നതിൽ പിഴയീടാക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ആണ് ഉയർന്നു വന്നുകൊണ്ടിരുന്നത് . എം എൽ എ ഗണേഷ് കും,ആർ അടക്കം ഉള്ളവർ ഇതിനെ പ്രതികൂലിച്ച എത്തിയിരുന്നു . കുട്ടികളെ ഹെൽമെറ്റ് ധരിച്ച കൂടെ കൊണ്ട് പോകാം എന്ന നിയമം ഉണ്ടാകട്ടെ എന്നായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത് .