മലയാള സിനിമ പോലെ അത്ര വിമർശനം നിറയുന്ന സിനിമ ഇൻഡസ്ട്രി അല്ലതെലുങ്കിൽ. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ കുറിച്ച് കടുത്ത വിമർശനങ്ങളും,ട്രോളുകളും വന്നിരുന്നു. മരക്കാർ എന്ന സിനിമയെ കുറിച്ച് വിമർശനം പറഞ്ഞവർ ഒരിക്കലും ഒരു സിനിമയെ കുറിച്ച് ഒരു ധാരണയും ഇല്ലത്തവരാണ് എന്നും നടൻ മോഹൻലാൽ പറയുന്നു. ഇപ്പോൾ മോഹൻലാൽ നായകനായ ആറാട്ട് എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമക്കു നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ ഈ കാര്യങ്ങൾ പറഞ്ഞത്.

ഒരു തരത്തിലും സിനിമയെ കുറിച്ച് യാതൊരു വിധ ബന്ധവും ഇല്ലത്തവരാണ് ഇങ്ങനെ മലയാള സിനിമകളെ വിമർശിക്കുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കോവിഡ് സമയത്തൊക്കെ താന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്.അവിടെ ഒരു സിനിമ മോശം ആകാൻ ഒരിക്കലും സിനിമയെ ഇഷ്ട്ടപെടുന്നവർ സമ്മതിക്കില്ല. ആവശ്യം ഇല്ലാത്ത ഒരു കാര്യവും അവർ സംസാരിക്കില്ല.

ആ ഇന്‍ഡസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്‍ഡസ്ട്രിയെ മുന്നോട്ട് കൊണ്ടു പോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും പിന്തുണ ഉണ്ടാവാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ആറാട്ട് സിനിമ നാളെയാണ് റിലീസിനെത്തുന്നത്. മോഹൻലാലിൻറെ ഒരു മാസ്സ് ചിത്രവും കൂടിയാണ് ആറാട്ട്.