തെലുങ്ക് ചിത്രം വീര സിംഹ റെഡ്‌ഡിയുടെ പ്രി റിലീസ് ചടങ്ങിൽ തിളങ്ങി നടി ഹണി റോസ്. കൂടാതെ അവിടെ തെലുങ്കിൽ സംസാരിച്ചു പ്രേക്ഷക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു. ചിത്രത്തെ കുറിച്ചും അതിൽ വർക്ക് ചെയ്യ്തതിനെ കുറിച്ചും, അതിലെ അണിയറപ്രവർത്തകരെയും കുറിച്ച് തെലുങ്കിൽ സംസാരിച്ച ഹണി റോസിനു നിരവധി ആരാധകരാണ് കമെന്റുകൾ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ തെലുങ്ക് നടികൾ പോലും സംസാരിക്കില്ല എന്നാണ് ഒരു ആരാധകൻ കമെന്റിൽ അറിയിച്ചിരിക്കുന്നത്.

നന്ദമുറി ബാലകൃഷ്ണയുടെ ആക്‌ഷൻ എന്റർടെയ്നർ വീര സിംഹ റെഡ്ഡി ട്രെയിലർ എത്തി.രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റ് ആണ് ചിത്രത്തിന് വഹിച്ചിരിക്കുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി. രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയ താരങ്ങളും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കർ ലമന്‍ചിലിയും ചേര്‍ന്നാണ് നിര്‍മാണം.