നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറാണ് സീമാ വീനിത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സീമ പങ്ക് വെയ്ക്കാറുണ്ട്. തൊഴിലിടത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ സീമ. ട്രാൻസ്ജെൻഡർ ആയതു കൊണ്ട് നിരവധി പീഡനങ്ങൾ താൻ നേരിട്ടതായി സീമ പറയുന്നു.

തന്റെ സോഷ്യൽ മീഡിയയിലൂടെ യാണ് സീമ ഇക്കാര്യം വെളിപ്പെടുത്തിയത്. സീമ യുടെ കുറിപ്പ് ഇങ്ങനെയാണ്. ആദ്യം കണ്ടെത്തിയ ജോലിയിൽ നിന്നും കിട്ടിയ അവഗണയും കളിയാക്കലുകളിൽ നിന്നും മാനസിക സംഘർഷത്തിനോടുവിൽ കണ്ടെത്തിയ മറ്റൊരു തൊഴിൽ …..

ഇവിടെ എനിക്ക് തികച്ചും നിരാശപ്പെടേണ്ടി വന്നു ഒരു രാത്രി പോലും മര്യാദക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല… കൂടെ ഉണ്ടായിരുന്നവരുടെ അതിക്രമങ്ങൾ കാരണം കൂടാതെ പകൽ നേരിട്ടതോ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷൻമാരും ,,, മാനേജരും ഉൾപ്പടെ എന്റെ കളിയാക്കി.

എന്റെ ഐഡിന്റിയെ വല്ലാണ്ട് നോവിച്ചു ഒരുപാട് ഒരുപാട് വേദന സഹിക്കേണ്ടി വന്ന മറ്റൊരിടമാണ് പിന്നെ പിന്നെ വൈകുന്നേരത്തെ ഷിഫ്റ്റ്‌ കഴിഞ്ഞാൽ അവിടെ നിൽക്കാൻ പേടിയാണ് അങ്ങിനെ വീട്ടിലേക്ക് തിരിച്ചു പോരും രണ്ടു ബസ് കയറണം മിക്കപോളും രണ്ടാമത്തെ bus പോയിരിക്കും പതിമൂന്നു പതിനാലു കിലോമീറ്റർ നടന്നിട്ടുണ്ട് ഒരുപാട് രാത്രികൾ…..

വീട്ടിൽ എത്തുമ്പോൾ എല്ലാരും ഉറക്കമായിട്ടുണ്ടായിരിക്കും പത്തുപേരോളം ഉള്ള കൂട്ടുകുടുംബമായിരുന്നു പുറത്തെ സൈഡിൽ വാതിൽ ഇല്ലാത്ത ഒരു മുറിയുടെ മൂലയിൽ കഷ്ടിച്ച് ഒരാൾക്ക് കിടക്കാം അങ്ങനെ അങ്ങനെ കടന്നു പോയ എത്രയോ രാത്രികൾ ജീവിതത്തിൽ അതൊക്കെ ഇന്നും ഓർക്കുമ്പോ ഉള്ളിന്റെ ഉള്ളിൽ ഒരു കനൽ ആളും…