മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുല്ഖർ സൽമാനും ബോക്‌സ്ഓഫീസിൽ നേർക്ക് നേർ. കോവിഡ് മഹാ വ്യാധിക്ക് ശേഷം മൂന്ന് ചിത്രങ്ങൾ ആണ് തീയറ്ററുകളിൽ ഇന്ന് എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം, ദുൽഖർ സൽമാൻ നായകനായ ഹേ സിനാമിക, ടോവിനോ തോമസിന്റെ നാരദൻ എന്നി ചിത്രങ്ങൾ ആണ് തീയറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിക്കാനുള്ള അനുമതിക്ക് പിന്നാലെയുള്ള ആദ്യ റിലീസാണ് ഇന്ന് നടക്കുന്നത്.

കേരളത്തിലെ മുന്നൂറ്റി അമ്പതോളം തിയേറ്ററുകളിലേക്കാണ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വം എത്തുന്നത്.തമിഴ് ചിത്രം ഹേ സിനാമിക നൂറോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡാന്‍സ് കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാര്‍.കൂടാതെ മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചു ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടില്ല എന്ന് മാത്രമല്ല ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യ്തിട്ടുമില്ല.

അതുകൊണ്ടു ഈ ചിത്രങ്ങളുടെ പോരാട്ടം വലിയ രീതിയിൽ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.കുറുപ്പ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ദുല്‍ഖറിന്റെ അടുത്ത ചിത്രമാണ് ഹേ സിനാമിക എങ്കില്‍, കരിയറിലെ മറ്റൊരു മെഗാ വിജയം ലക്ഷ്യമിട്ടാണ് മമ്മൂട്ടി ഭീഷ്മ പര്‍വവും ആയി എത്തുന്നത്.