കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ചു.പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദ് തിരോധാന കേസിന് വിരാമമായ വാർത്ത ഇന്നലെ പുറത്തു വന്നിരുന്നു. ഒന്നര വർഷത്തിന് ശേഷമാണു ഭാര്യ കൊല ചെയ്തെന്നു കരുതിയ നൗഷാദിനെ ഇടുക്കി തൊടുപുഴയിൽ കണ്ടെത്തുന്നത്. നൗഷാദിനെ കൊന്നുവെന്ന ഭാര്യയുടെ മൊഴിക്ക് പിന്നിലെ കഥയെന്തെന്നു നോക്കാം. ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പത്തനംതിട്ടയില്‍ നിന്ന് ഒന്നര വര്‍ഷത്തോളമായി കാണാതായിരുന്ന നൗഷാദിനെ തൊടുപുഴയില്‍ നിന്നുമാണ് നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നൗഷാദിനെ കൂടല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നൗഷാദ് മരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കവേയാണ് തൊടുപുഴയില്‍ നിന്നും ഇയാളെ കണ്ടെത്തുന്നത്. കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് നൗഷാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അവശ നിലയിലായ നൗഷാദിനെ ഇവര്‍ പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഉപേക്ഷിച്ച് അവിടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍ നൗഷാദ് പിറ്റേ ദിവസം രാവിലെ അവിടെ നിന്നും രക്ഷപെടുകയായിരുന്നു. മര്‍ദ്ദനമേറ്റ് നൗഷാദ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പോലീസിന് മൊഴി നല്‍കിയത്.നൗഷാദിന് ഇത് രണ്ടാം ജന്മമാണ്.
മകൻ മരിച്ചു മണ്ണടിഞ്ഞു പോയെന്ന് വിശ്വസിച്ചിരുന്ന മാതാപിതാക്കള്‍ക്ക് സന്തോഷത്തിന്റെ ദിനവും. തൊടുപുഴയില്‍ നിന്നും കണ്ടെത്തിയ നൗഷാദിനെ കൂടല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ മകനെ തിരികെ കിട്ടണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന നൗഷാദിന്റെ ഉമ്മ മകന് ഒരാപത്തും വരാതെ മകനെ അടുത്ത് കണ്ടപ്പോള്‍ നെറുകയിൽ ചുംബനം നൽകിയ നിമിഷം പോലീസ് സ്റ്റേഷൻ അധികൃതർ പോലും വികാരനിര്‍ഭരമായി. ഭാര്യഅഫ്‌സാനയുടെയും സുഹൃത്തുക്കളുടെയും മര്‍ദ്ദനത്തെ ഭയന്ന് നാടുവിട്ടതായിരുന്നു നൗഷാദ് എന്ന് നൗഷാദ് വെളിപ്പെടുത്തി. ഭാര്യ അഫ്‌സാനയ്ക്കു മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി നൗഷാദിന്റെ ഉമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.തന്റെ പേരില്‍ കേസ് ഒന്നും വേണ്ടെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും ഭാര്യയില്‍ നിന്നും കേസില്‍ നിന്നും പൂര്‍ണ മുക്തി വേണമെന്നും മാത്രമാണ് നൗഷാദ് പോലീസിനോട് ആവശ്യപ്പെട്ടത്. നൗഷാദിന്റെ മാനസികാവസ്ഥ നല്ല രീതിയിലാണെന്നും ഇദ്ദേഹത്തിന്റെ പേരില്‍ കേസ് ഒന്നും തന്നെ ഉണ്ടാവില്ലെന്നും പോലീസും മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കള്ളകേസ് കെട്ടിച്ചമച്ച് പോലീസിനെ വഴി തെറ്റിച്ച കേസില്‍ അഫ്‌സാനക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നൗഷാദ് തിരോധാന കേസ് സന്തോഷകരമായി പര്യാവസാനിച്ചതിന്റെ ആശ്വാസത്തിലാണ് നൗഷാദിന്റെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.
