നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ദി സൗണ്ട് ഓഫ് ഏജ് ഈ വരുന്ന ശനിയാഴ്ച neestream, root, എന്നി ott പ്ലാറ്റ്ഫോമിലൂടെ world wide റിലീസ് ചെയ്യുന്നു. പാര്‍വ്വതി പ്രൊഡക്ഷന്‍സ് & ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രൻ വാഴക്കാടും ലിമ്മി ആന്റോ കെ, മാമ്പ്ര ഫണ്ടഷന്റെ ബാനറിൽ മാത്യു മാമ്പ്രയും ചേർന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മനമ്പ്രക്കാട്ടില്‍, ജിന്‍സ് ഭാസ്‌കര്‍, റോഷ്‌ന ആന്‍ റോയ്, പ്രണവ് കൃഷ്ണ, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാൽ , എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കൺട്രോളർ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകർ, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്‌സ്. നടൻ ജയസൂര്യ തന്റെ ഒഫീഷ്യൽ പേജിലൂടെ സൗണ്ട് ഓഫ് ഏജിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അനൗൺസ് ചെയ്തു.
നിർമ്മൽ പാലാഴി ആണ് തന്റെ ഫേസ്ബുക്കിൽ കൂടി ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ആരാധകരും, ജയസൂര്യ ആണ് തന്റെ ഫേസ്ബുക്ക് പേജിൽ കൂടി ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.
