Connect with us

സീരിയൽ വാർത്തകൾ

സീരിയൽ രംഗത്തു നിന്നും വിവാഹം കഴിച്ചു എന്നാൽ വിവാഹത്തിന് ശേഷം അഭിനയം ഇല്ലതായി രമ്യ സുധ!!

Published

on

മിനിസ്ക്രീൻ രംഗത്തും, ബിഗ് സ്ക്രീൻ രംഗത്തും വലുതും, ചെറുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത താരം ആണ് രമ്യ സുധ. ഒരുകാലത്തു രമ്യ യുടെ അഭിനയം പ്രേഷകരുടെ മനസിൽ ഇടം പിടിക്കുകയും ചെയ്യ്തിരുന്നു. ‘സുന്ദരകില്ലാഡി’എന്ന ചിത്രത്തിൽ അഭിനയിച്ച സുമഗലി എന്ന കഥാപാത്ര൦ രമ്യയുടെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രംആയിരുന്നു. ഈ ചിത്രത്തിൽ താരജോഡികളായി എത്തിയത് ശാലിനിയും, ദിലീപും ആയിരുന്നു,  ചിത്രത്തിലെ പൃഷ്ട്ട കല്പിക്കപെട്ട സുമംഗലി എന്ന കഥാപാത്രത്തെ ആയിരുന്നു രമ്യ അവതരിപ്പിച്ചത്.

മനസ്, സ്വരരാഗം, ചന്ദ്രോദയം, അങ്ങാടിപ്പാട്ട്, തുടങ്ങിയ പരമ്പരകളിലെല്ലാം  തന്നെ മികച്ച കഥാപാത്രങ്ങൾ ചെയ്യ്തിരുന്നു രമ്യ. വെള്ളിനക്ഷത്രം, മേരാ നാം ജോക്കർ, രക്തസാക്ഷികൾ സിന്ദാബാദ്, പഞ്ചലോഹം, സത്യം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. ഇങ്ങനെ അഭിനയത്തിൽ തിളങ്ങിനിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. സീരിയൽ രംഗത്തു നിന്നുള്ള ആളായിരുന്നു രമ്യയുടെ വരൻ. സീരിയൽ സംവിധായകൻ സലിം ആണ് രമ്യയെ വിവാഹം കഴിച്ചത്.

മതത്തിന്റെ കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും  ഇരുവരും ഒന്നിക്കുകയും ചെയ്യ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുമാറി  താരം സലീമിനൊപ്പം ഗൾഫിലേക്കു പോകുകയും പിന്നീട് വീണ്ടും മിനിസ്ക്രീൻ രംഗത്തേക്കു താരം തിരിച്ചു വന്നിരുന്നു, ഇപ്പോൾ സീ കേരളം  സംപ്രേഷണം ചെയ്യുന്ന ‘നീയും ഞാനും’എന്ന ജനപ്രിയ പരമ്പരയിൽ  ശ്രീലക്ഷ്മിയുടെ അമ്മയുടെ റോളിൽ എത്തുന്നത് രമ്യ സുധയാണ്. അഭിനയ ജീവിതം തന്റെ വെക്തി മുദ്ര ആയി പതിഞ്ഞ താരം ഇനിയും അഭിനയത്തിൽ സജീവമാകാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത പ്രേക്ഷകരെ സന്തോഷിപ്പിച്ചിരിക്കുകയാണ് , ഇപ്പോൾ താരം കുടുംബ സമേതം തിരുവനന്തപുരത്തു താമസിക്കുകയാണ്.

Advertisement

സീരിയൽ വാർത്തകൾ

നമ്മുടെ മൂല്യങ്ങൾ ആരുടെ മുന്നിൽ അടിയറവു വെക്കാൻ കഴിയില്ല സബീറ്റ, ഇതിനു തക്ക കാരണം എന്തെന്ന് ആരാധകർ!!

Published

on

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ  ഒന്നായിരുന്നു ‘ചക്കപ്പഴം’. ഇതിലെ ഒരു പ്രധാന കഥാപാത്രമായ ലളിതാമ്മയെ അവതരിപ്പിച്ചത് സബിറ്റ  ജോർജ് ആയിരുന്നു, എന്നാൽ കഴിഞ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഇതിൽ നിന്നും പിന്മാറുന്നു എന്നുള്ള വാർത്ത വന്നിരുന്നു, കുറച്ചു നാളുകൾക്ക് മുൻപും താരം ഇതേ പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ അതിനു ശേഷം താരം വീണ്ടും  ചക്കപ്പഴത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു. ഇപ്പോൾ താരം തന്നെയാണ് താൻ ഇതിൽ നിന്നുംവീണ്ടും പിന്മാറുന്നു എന്നുള്ള വിവരം പങ്കുവെച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു, തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. അതിന്റെ കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയത്ത് നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം’ എന്നായിരുന്നു സബീറ്റയുടെ കുറിപ്പ്.

ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് തോന്നിപ്പിക്കും വിധമാണ് നടിയുടെ ഇപ്പോഴത്തെ പിന്മാറ്റം. അതേസമയം, നിരവധി ആരാധകർ സബീറ്റയുടെ പിന്മാറ്റത്തിലുള്ള വിഷമം കമന്റുകളിലൂടെ പങ്കുവച്ചിരുന്നു,ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ പോസ്റ്റും അതിൽ ഒരു ആരാധികയുടെ കമന്റും അതിന് സബീറ്റ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ‘നമ്മൾ വിശ്വസിക്കുകയും കാത്തുപരിപാലിക്കുകയും ചെയ്യുന്ന ചില മൂല്യങ്ങൾ ആർക്കും അടിയറവു വയ്ക്കാതെ ജീവിക്കാൻ പറ്റട്ടെ നമ്മൾക്കോരോരുത്തർക്കും. എപ്പോഴും നമ്മളുടെ തല ഉയർത്തി മുന്നോട്ട് പോവുക എന്നാണ് താരം പറയുന്നത്. എന്താണ് താരം ഇത് പറഞ്ഞതിന്റെ ഉദ്ദേശം എന്നും ആരാധകർ പറയുന്നു. എന്നാൽ വീണ്ടും മറ്റു സ്‌ക്രീനിൽ താൻ ഉണ്ടാകുമെന്നും ഉറപ്പു തരുകയും ചെയ്തു താരം.

 

Continue Reading

Latest News

Trending