വെത്യസ്ത ഭാഷകളിലൂടെ  നിരവധി കഥാപാത്രങ്ങളെ ആവിഷ്കരിച്ച നടിയാണ് തബു. തന്റെ 50 വയസ്സിലും മികവാർന്ന വേഷങ്ങൾ ചെയ്യ്തു ഇന്നും താരം സജീവമായി തന്നെ സിനിമയിൽ തുടരുന്നു. തബസം ഫാത്തിമ ഹഷ്മിയെന്നാണ് തബുവിന്റെ യഥാർത്ഥ പേര്. നൗജവാൻ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് തബു സിനിമയിൽ എത്തിയത്. ഇന്നും താരം  അവിവാഹിതയായി തുടരുന്നതിന്റെ  തുറന്നു പറച്ചിലാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത് . താരവുമായിട്ടുള്ള നിരവധി പ്രണയ ബന്ധങ്ങൾ  അന്ന് തൊട്ടു  സജീവമായിരുന്നു. ആദ്യ പ്രണയം സജ്ഞീവ് കപൂറുമായിരുന്നു, എന്നാൽ അദ്ദേഹ ത്തിനു സിനിമയിൽ അധികം നേട്ടം ഉണ്ടായിരുന്നില്ല.

പ്രേം എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരും പ്രണയിച്ചിരുന്നത് . എന്നാൽ വളരെ പെട്ടന്ന് തന്നെ ഇരുവരും അകന്നിരുന്നു കാരണം ഇന്നും അവ്യക്തം. പിന്നീട് നിര്‍മ്മാതാവുമായ സജിദ് നദിയാദ്‌വാലയുമായിട്ടായിരുന്നു തബു പ്രണയിച്ചത് എന്നാൽ സജിത് തന്റെ ഭാര്യയായി തബുവിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടിയിരുന്നില്ല. പിന്നീട് നാഗർജ്ജനയുമായുള്ള ബന്ധം ഉണ്ടായിരുന്നു എന്നാൽ അമലുമായുള ബന്ധത്തിൽ നിന്നും നാഗാർജുന പുറത്തു വരില്ല എന്ന് കണ്ട തബു ആ ബന്ധവും വേണ്ടാന്ന് വെക്കുവായിരുന്നു.


എന്നാൽ ഒരുസമയത്തു നാഗർജുന തബുവിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, അവൾ വളരെ സിംപിൾ ആണ് എനിക്ക് അവളെ വളരെ ഇഷ്ട്ടം ആയിരുന്നു. അവളെ കുറിച്ച് ഒന്നും മറക്കാൻ ആവുന്നില്ല എന്നും അവൾ എനിക്ക് നല്ലൊരു സുഹൃത്തായിരിക്കുമെന്നും. കൂടാതെ ഇന്നും തബു സിംഗിൾ ലൈഫ് ആയി മുന്നോട്ട് പോകാൻ കാരണം അജയ് ദേവ്ഗൺ ആണ്  അതിൽ അവനെ വളരെ പശ്ചാത്താപം കാണുമെന്നും തബു പറയുന്നു.