ബോളിവുഡിലെ ജനപ്രിയ നായകൻ ആണ് ഹൃതിക് റോഷൻ. ഇപ്പോൾ താരം പുതിയ ഒരു കാമുകി സബാ ആസാദിനെ പ്രേഷകർക്കു പരിചയപ്പെടുത്തിയിരിക്കുകയാണ്, ഇരുവരും ഈ അടുത്തിടക്ക് കരൺ ജോഹറിന്റെ  പിറന്നാൾ ആഘോഷത്തിനാണ് ഇങ്ങനെ ഒരു പരിചയപ്പെടുത്തൽ നടത്തിയതും. ആദ്യ ഭാര്യ സൂസൻഖാനുമായി അകന്ന് വര്ഷങ്ങൾ  കഴിഞ്ഞാണ് സബയുമായി അടുത്തത്, ഇരുവരുടയും വിവാഹ മോചനത്തിന് പിന്നാലെ തന്നെ ഇങ്ങനെ ഒരു ജോത്സ്യപ്രവചനവും ഉണ്ടായി, ഹൃതിക്കിന്റെ ജാതകത്തിൽ രണ്ടു വിവാഹം ആണ് നടക്കുന്നതു, ഇപ്പോൾ ആ പ്രവചനം സത്യമാകുകയാണ്.

സെലിബ്രറ്റികുടെ  ജാതക പ്രവചനം നടത്തുന്ന  ബെജൻ  ധരുവാല ആയിരുന്നു ഹൃതിക്കിന്റെയും പ്രവചനം നടത്തിയതും, അന്ന് അദ്ദേഹം അങ്ങനെ ഒരു പ്രവചനം നടത്തിയത് വലിയ വാർത്തയായി വന്നിരുന്നു. എന്തയാലും ഇപ്പോൾ ഹൃതികിന്റെ ഈ പ്രവചനം ഇപ്പോൾ സത്യമായിരിക്കുയാണ്. ഇപ്പോൾ സൂസനുമായുള്ള വിവാഹമോചനത്തിനു ശേഷം ഹൃതിക്ക് തന്റെ കാമുകി സബക്ക് ഒപ്പം ആണ് , ഇരുവരും ഒന്നിച്ചാണ്  ആഘോഷങ്ങളിലും, യാത്രകളിലും പങ്കെടുക്കുന്നത്.

എന്നാൽ സൂസനും ഇപ്പോൾ രണ്ടമത് ഒരു പ്രണയബന്ധത്തിൽ ആണെന്നും വാർത്തകൾ പുറത്തു വരുന്നു. സൂസനും കാമുകൻ അർസ്ലൻ ​ഗോണിയായും ഒത്തുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുമുണ്ട്. ഹൃതിക്കും, സൂസനും 2000 ൽ ആയിരുന്നു വിവാഹം കഴിച്ചത് ഇരുവര്ക്കും രണ്ടു കുട്ടികളും ഉണ്ട് ഹ്രെഹാൻ, ഹൃദാൻ. എന്നാൽ സൂസനും ഹൃതികും ഇപ്പോൾ വലിയ സുഹൃത്തുക്കളുമാണ് ഇരുവരും കാമുകികാമുകി മാരോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ട്.