തെന്നിന്ധ്യയിലെ സൂപർ നായികമാരിൽ മികച്ച നയികയാണ് സാമന്ത. ഇപ്പോൾ താരം ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. അതുപോലെ താരത്തിന്റെ പുഷ്പയിലെ ഐറ്റം ഡാൻസ് വളരെയധികം പ്രേക്ഷക ശ്രെധ പിടിച്ചു പറ്റി. ഇന്ന് താരത്തിന് ലോകം എമ്പാടും ആരാധകരാണ്. എന്നാൽ താരം ഈ നിലയിൽ എത്താൻ ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നു പറയുന്നു. ഒരു താരകുടുംബത്തിൽ നിന്നുമല്ല സാമന്ത വരുന്നത് അതുകൊണ്ടു ഒരുപാടു വെല്ലുവിളികൾ ഉണ്ടായിരുന്നു. മോഡലിംഗിലൂടെ ആയിരുന്നു താരം സിനിമയിൽ എത്തിയത്.

സമാന്തയെ സംബന്ധിച്ച് മോഡലിംഗ് എന്നത് തന്റെ പഠന ചിലവുകള്‍ക്കും മറ്റും പണം കണ്ടെത്താനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ സമാന്തയുടെ ആദ്യ സിനിമ ഗൗതം വാസുദേവ് മോനോന്റെ യേ മായ ചേസാവെയായിരുന്നു. ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യയായിരുന്നു. വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായിരുന്നു ചിത്രം.ഒരിക്കൽ താൻ നേരിട്ട വെല്ലുവിളിയെ കുറിച്ച് പറയുകയാണ് താരം. വര്ഷങ്ങൾക്കു മുൻപ് ഞാൻ നിങ്ങളെ പോലെ ഒരാൾ ആയിരുന്നു. പഠിക്കുന്ന കാലത്തു അച്ഛനും,അമ്മയും പറയുമായിരുന്നു പഠിച്ചു വലിയ ഒരാളാകാൻ. അതുകൊണ്ടു ഞ്ഞാൻ നന്നയി പഠിച്ചു. കോളേജിൽ ടോപ്പേർ ആയിരുന്നു ഞാൻ. എന്നാൽ തുടർ പഠനത്തിനുള്ള പണം എന്റെ മാതാപിതാക്കളുടെ കൈയിൽ ഇല്ലായിരുന്നു.

താൻ തുടക്ക കാലത്തു ഒരു നേരം മാത്രം ഭഷണം കഴിച്ചു ഒരുപാടു ജോലികൾ ചെയ്യ്തു ഏറെ നാൾ കഷ്ട്ടപെട്ടു താരം പറയുന്നു. ഈ സമയത്തു താൻ പാർട്ട് ടൈം ആയി മോഡലിംഗ് ചെയ്യാൻ തുടങ്ങി. ആ വഴിയാണ് തനിക്കു തന്റെ ജീവിതം മാറ്റിമ റിയുകയായിരുന്നു. ഇന്ന് സമാന്ത തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്. ഫാമിലി മാനിലെ സമാന്തയുടെ പ്രകടനം താരത്തിന് ഒരുപാട് പ്രശംസ നേടിക്കൊടുത്തിരുന്നു. പിന്നാലെ താന്‍ ബോളിവുഡില്‍ സാന്നിധ്യം അറിയിക്കാന്‍ തീരുമാനിച്ചതായാണ് സമാന്ത പറയുന്നത്.