മോഹൻലാലാലിന്റെ ജന്മദിനമായ കഴിഞ്ഞ ദിവസം ഫഹദ് ഫാസിലും ദിലീഷ് പോത്തനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറൽ ആകുന്നു . പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ ഒരു പോസ്റ്റ് ആയിരുന്നു ഇരുവരുടെയും . ‘ദി ഫനാറ്റിക് ‘ എന്ന തലക്കെട്ട് ഉള്ള ഒരു റീൽ വീഡിയോ ആണ് ഇരുവരും പങ്കുവെച്ചത് . ഇതിനോടൊപ്പം കൂടുതൽ അറിയുവാൻ വേണ്ടി ഭാവന സ്റുഡിയോസിന്റെ യു ട്യൂബ് ചാനൽ സന്ദർശിക്കൂ എന്നൊരു ലിങ്കും നൽകിയിരുന്നു . ഇതോടെ ഭാവന സ്റുഡിയോസിന്റെ പുതിയ ചിത്രം വരുന്നുണ്ടോ എന്ന സംശയത്തിലായിരുന്നു സോഷ്യൽ മീഡിയ .

എന്നാൽ ഫഹദ് പങ്കുവെച്ച പോസ്റ്റിൽ തിയേറ്ററിൽ സ്‌ക്രീനിൽ മോഹൻലാലിന്റെ വിന്റജ് ചിത്രം നോക്കിയിരിക്കുന്ന ഒരു പ്രേക്ഷകന്റെ ചിത്രം കൂടിയുണ്ട് . ഫനാറ്റിക് സീസൺ വൺ എപ്പിസോഡ് വൺ ഭാവന സ്റുഡിയോസിന്റെ യു ട്യൂബ് ചാനലിൽ വരുന്നു എന്നാണു പോസ്റ്ററിൽ പറഞ്ഞിരുന്നത് .മെയ് 21 നു മോഹൻലാലിന്റെ ജന്മദിനത്തിന് ട്രിബ്യുട്ട് ഒരുക്കിയിരിക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത് . ലാലേട്ടനെക്കുറിച്ചുള്ള ഒരു വെബ് സീരീസ് ആണ് ഇവർ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് മറ്റു ചിലർ പറയുന്നത് . മോഹൻലാലും ഫഹദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ മുന്നോടിയാണോ ഇതെന്നും അതോ അടുത്ത ചിത്രത്തിൽ മോഹൻലാൽ ആരാധകൻ ആയ കഥാപാത്രം ആയാണോ ഫഹദ് എത്തുന്നതെന്നും ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു .

എന്നാൽ കഴിഞ്ഞ ദിവസം ഭാവന സ്റ്റുഡിയോസ് ഇതിന്റെ ആദ്യത്തെ എപ്പിസോഡ് പുറത്തു വിട്ടു . ഇതിൽ മോഹൻലാലിനെ ഭ്രാന്തമായി ആരാധിക്കുന്ന സഫീർ അഹമ്മദ് എന്ന ആരാധകന്റെ അനുഭവങ്ങളും ഒരു ഫാൻ എന്ന നിലയിലുള്ള ജീവിതവും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് . അഞ്ചാം വയസ്സിൽ തുടങ്ങിയ ആരാധന ഇപ്പോഴും തുടരുന്നു . സഫീറിനും സഫീറിന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും പറയാൻ ഉള്ളതും ആളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .കൂടാതെ ലാലേട്ടനെ കാണാൻ പോയ അനുഭവവും സഫീർ പങ്കുവെക്കുന്നു . സഫീർ എന്ന ലാലേട്ടൻ ഫാനിലൂടെ ലാലേട്ടന്റെ ഓരോ ആരാധകനെയും കാണാൻ സാധിക്കുന്നു . ഇതുപോലെയുള്ള ഓരോ ലാലേട്ടൻ ഫാനിന്റേയും ജീവിത കഥയാവാം ‘ ദി ഫനാറ്റിക്’ എന്ന സീരീസ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് .