Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

ബസ് ചെളിയില്‍ താഴ്ന്നു പോയി രക്ഷകനായി എത്തി ഹൈലക്‌സ്

നിരവധി ഓഫ് റോഡ് പ്രേമികള്‍ വര്‍ഷങ്ങളായി വിപണിയില്‍ ആഗ്രഹിക്കുന്ന ഒരു എസ്‌യുവിയായിരുന്നു ഹൈലക്സ്. ഏത് ദുര്‍ഘട പാതകളും, ഏത് പ്രതിബന്ധങ്ങളും വളരെ നിസാരമായി കടക്കാൻ സാധിക്കുമെന്ന് തെളിയിച്ച വാഹനമാണ് ഹൈലക്സ്.വാഹനങ്ങളുടെ വീഡിയോകൾ ഒക്കെ നിരന്തരം നാം കാണാറുണ്ട്. വാഹനങ്ങൾ കെട്ടിവലിക്കുന്ന വീഡിയോകള്‍ ഒരുപാട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട് എന്നാല്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ ടൊയോട്ടയുടെ ഹൈലകസിന്റെ വീഡിയോ ആണ്.കഴിഞ്ഞ വര്‍ഷമാണ് ടൊയോട്ട ജനപ്രിയ പിക്കപ്പ് ട്രക്കായ ഹൈലക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഉപഭോക്താക്കൾ വളരേ പ്രതീക്ഷയോടെ കാത്തിരുന്ന മോഡലായിരുന്നത് കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. ഇപ്പോള്‍ ഒരു ഹൈലക്സ് ഉടമ പങ്കുവച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.വാഹനമുടമയും സുഹൃത്തുക്കളും ചിക്കമംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് വഴിയില്‍ നിന്ന് തെന്നിമാറി കുടുങ്ങി കിടക്കുന്ന ഒരു ബസ് ശ്രദ്ധയില്‍പ്പെടുന്നത്. അപകടം പറ്റിയതായിരുന്നില്ല പകരം വീലുകള്‍ ചെളിയില്‍ താഴ്ന്ന് പോയത് കാരണം കുടുങ്ങിക്കിടന്നതായിരുന്നു. ബസിൻ്റെ ടയറുകള്‍ റിയര്‍ വീല്‍ ഡ്രൈവ് ആയത് കൊണ്ട് തന്നെ ചെളിയില്‍ നിന്ന് പുറത്ത് കടക്കാനുളള ട്രാക്ഷൻ ലഭിക്കുന്നുണ്ടായിരുന്നില്ല. ഹൈലക്സ് അങ്ങോട്ട് ചെല്ലുകയും ബസില്‍ നിന്ന് ഒരു കയര്‍ വാഹനത്തിലേക്ക് കെട്ടുകയും ചെയ്തു.ഹൈലക്സ് വളരെ അനായാസം മുന്നോട്ട് നീങ്ങുകയും പിന്നാലെ ബസ് ചെളിയില്‍ നിന്ന് മെല്ലെ പുറത്തേക്ക് വരുന്നതും കാണാൻ സാധിക്കും.

Advertisement. Scroll to continue reading.

നിരവധി ഓഫ് റോഡ് പ്രേമികള്‍ വര്‍ഷങ്ങളായി വിപണിയില്‍ ആഗ്രഹിക്കുന്ന ഒരു എസ്‌യുവിയായിരുന്നു ഹൈലക്സ്. ഏത് ദുര്‍ഘട പാതകളും, ഏത് പ്രതിബന്ധങ്ങളും വളരെ നിസാരമായി കടക്കാൻ സാധിക്കുമെന്ന് തെളിയിച്ച വാഹനമാണ് ഹൈലക്സ്.ടൊയോട്ടയുടെ കാളകൂറ്റനായ ഹൈലക്‌സ് 4×4 പിക്കപ്പ് ട്രക്കിനെ ഇന്ത്യൻ ആര്‍മിയും തങ്ങളുടെ കൂട്ടത്തിലേക്ക് ഇപ്പോള്‍ റിക്രൂട്ട് ചെയ്തിരുന്നു. വിവിധ സാധ്യതയുള്ള വാഹനങ്ങളെ താരതമ്യം ചെയ്ത് ആര്‍മിയുടെ ടെക്‌നിക്കല്‍ ഇവാലുവേഷൻ കമ്മിറ്റി നടത്തിയ കര്‍ശനമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് ജാപ്പനീസ് ലൈഫ്-സ്റ്റൈല്‍ പിക്കപ്പിനെ സൈന്യത്തിലെടുക്കാൻ തീരുമാനിച്ചത്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement