Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ശോഭനയുടെ വീട്ടിൽ മോഷണം;സത്യം മനസിലാക്കി താരം കേസ് പിൻവലിച്ചു

നമുക്കെല്ലാം പ്രീയങ്കരിയായ നടിയാണ്. നല്ലൊരു നർത്തകിയും നൃത്ത അദ്യാപികയുമാണ് ശോഭന. ഈ താരത്തിലൊക്കെ ഷിബാന വാർത്തകളിൽ നിറയാറുമുണ്ട്. പക്ഷെ ഇപ്പോൾ വീണ്ടും ശോഭനയുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്ത പുറത്തു വരികയാണ്. അതു പക്ഷെ അഭിനയമോ നൃത്തമോ ഒന്നുമല്ല കാര്യം. ശോഭനയുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. ശോഭനയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലിക്കാരിയാണ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കടലൂർ സ്വദേശിയായ വിജയയാണ് ശോഭനയുടെ വീട്ടിലെ ജോലിക്കാരി.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

ഏകദേശം 41000 രൂപയോളമാണ് നഷ്ടമായത്. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാൻ നിർത്തിയതാണ് വിജയയെ. മാർച്ച് മുതൽ ഇവർ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചിരുന്നു. പണം നഷ്ടപ്പെടുന്നുവെന്ന് സംശയം തോന്നിയ ശോഭന വിജയയോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.പണം ശോഭനയുടെ ഡ്രൈവർ മുരുകൻ വഴി മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. വിജയയാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞതോടെ ശോഭന പരാതി പിൻവലിച്ചുവെന്നാണ് റിപ്പോർട്ട്. വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം വിജയയെ തുടര്‍ന്നും വീട്ടിൽ ജോലിക്ക് നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾക്ക്  ഏറെ ഇഷ്ടപെട്ട നടിയാണ്   ശോഭന. 1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞാടിയ ശോഭന നിരവധി കഥാപാത്രങ്ങളെ അനശ്വേരമാക്കി.എന്നാൽ  ഇരുനൂറിൽ അധികം  ചിത്രങ്ങളിൽ  വേഷമിട്ട ശോഭന ചന്ദ്രമേനോൻ സംവിധാനം  ചെയിത  ചിത്രം  ഏപ്രിൽ ...

Advertisement