മലയാളത്തിൽ പുതുനിര സംവിധായകരെല്ലാം തന്നെ തങ്ങളുടെ ആദ്യ സിനിമയിൽ തന്നെ പ്രതിഭ തെളിയിക്കുന്നതാണ് കണ്ടു വരുന്നത്. ജൂൺ 30 നു ആമസോൺ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലൂടെ മറ്റൊരു പ്രതിഭയെ  കൂടി മലയാള സിനിമാലോകം അറിഞ്ഞിരിക്കുകയാണ്. തനു ബാലക്‌ എന്ന എന്ന പേര്  സിനിമാ ലോകത്തു പുതുമുഖമല്ല. ആയിരത്തിലധികം പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒട്ടനവധി സിനിമകൾക്ക് ക്യാമറ ചലിപ്പിക്കുകയും ചെയ്ത് വെള്ളിത്തിരയുടെ പിന്നിൽ തന്നെ വർഷങ്ങളായി ചുവടുറപ്പിച്ച വ്യക്തിത്വം.  സിനിമയിറങ്ങി വൻ പ്രേക്ഷക ശ്രെധ നേടിയിരിക്കുന്ന സമയത്തു പുതിയ വിവാദത്തിനു വഴിയൊരുക്കിയത്. കോവിഡിന്റെ സമയത്തു നടക്കുന്ന ചിത്രമായിട്ടും പൃഥ്വിരാജ് ഉൾപ്പടെ ചിത്രത്തിലെ കഥാപാത്രങ്ങൾ മാസ്ക് വെച്ചിട്ടില്ല എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഇതിനു വ്യക്തമായ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. thanu-balak-support--prithvi

താനു ബാലകിന്റെ വാക്കുകൾ:

വാരണാസിയിലെ സീനിൽ മാസ്ക്, ഗ്ലൗസ് ഒക്കെ ഉപയോഗിക്കുന്നത് കാണിക്കുന്നുണ്ട്. പക്ഷേ ഈ സിനിമ മഹാമാരിക്കാലം ഒക്കെ കഴിഞ്ഞുള്ള സമയത്ത് നടക്കുന്ന രീതിലാണ് എടുത്തിട്ടുള്ളത്. സിനിമ തുടങ്ങുമ്പോൾ തന്നെ “മഹാമാരിയെ അതിജീവിച്ച മാസ്കുകളില്ലാത്ത കാലത്ത് നടക്കുന്ന സാങ്കൽപ്പിക കഥ” എന്ന് എഴുതി കാണിക്കുന്നുണ്ട്. റിലീസ് ചെയ്യുമ്പോഴേക്കും മാസ്ക് ഒക്കെ മാറ്റി സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയുന്ന ഒരു കാലം ഉണ്ടാകും എന്നാണ് ഷൂട്ട് ചെയ്യുമ്പോൾ വിചാരിച്ചിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ നമ്മൾ ഇപ്പോഴും കോവിഡിനെ അതിജീവിച്ചിട്ടില്ല. പിന്നെ ഇതൊരു സിനിമയാണല്ലോ. പൃഥ്വിരാജിനെയും മറ്റു താരങ്ങളെയും മാസ്ക് ധരിപ്പിച്ച് അഭിനയിപ്പിക്കാൻ പറ്റില്ലല്ലോ.