Connect with us

Hi, what are you looking for?

മലയാളം

ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ മറ്റൊരാളുടെ ഭാര്യയുമായി പോയിരിക്കുകയാണ്!

ഏറെ ജനപ്രീതി ഉള്ള പരുപാടി ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വൊഡാഫോൺ കോമഡി സ്റ്റാർസ്. പരിപാടിയിലെ മികച്ച കലാകാരൻ ആയിരുന്നു ജിനു കോട്ടയം. പല രസകരമായ സ്കിറ്റുകളും അവതരിപ്പിച്ച് കൊണ്ട് താരം പലപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ജിനുവിന്റെ തമാശകൾ എല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.  എന്നാൽ ഇപ്പോൾ ജിനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ജിനുവിന്റെ ഭാര്യ. ജിനു ഇപ്പോൾ ഭർത്താവും രണ്ടു കുട്ടികളും ഉള്ള ഒരു സ്ത്രീയുമായി ഒളിച്ചോടിയിരിക്കുകയാണെന്നും ഇവരെ ഇപ്പോൾ കാണാൻ ഇല്ലെന്നും ഇവരെ പറ്റി എന്തെങ്കിലും അറിവ് ലഭിക്കുന്നവർ പോലീസിൽ വിവരം അറിയിക്കണം എന്നുമാണ് ജിനുവിന്റെ ഭാര്യ തനൂജ തന്റെ ഫേസ്ബുക്കിൽ കൂടി സുഹൃത്തുക്കളുമായി പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം,

കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം… ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍… ഞാനും ഒരു കലാകാരിയാണ്… എന്റെ മകള്‍ക്കും കലാവാസനയുണ്ട്… അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും… ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്…

ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്… ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്… എന്തു ചെയ്യണമെന്നറിയില്ല… നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല… മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല… ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്… ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്… പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം… എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം… പ്രിയ സഹോദരങ്ങളേ,,, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം… എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക…

Advertisement. Scroll to continue reading.

You May Also Like

Advertisement