മലയാളികൾ ഒന്നാകെ ഏറ്റെടുത്ത സിനിമയാണ് മാളികപ്പുറം.മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നുതന്നെയാണ് ഇതു.മാളികപ്പുറം എന്ന സിനിമയിൽ ചെറിയ ഒരു വേഷമാണ് മനോജ് കെ ജയൻ ചെയ്തതെങ്കിലും മലയാളി മനസുകൾ ആ കഥാപാത്രത്തെ ഒരിക്കലും മറക്കാൻ വഴി ഇല്ല.എന്നാൽ ഇപ്പൊ;മാളികപ്പുറം എന്ന സിനിമയെ കുറിച്ച് മനോജ് കെ ജയൻ തൻ്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ജനഹൃദയങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.ആ കുറിപ്പ് ഇങ്ങനെയാണ്.

ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം ആയിരുന്നു ഈ ശബരിമല യാത്ര.”മാളികപ്പുറം”എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസം ആയിരുന്നു ഒരുപാടു നാളുകൾക്കു ശേഷം മല ചവുട്ടുന്നത്.ഈ സിനിമ എന്നിലേക്കു വന്ന നിമിഷം മുതൽ എന്റ മനസ്സും ശരീരവും വൃധത്തിൽ ആയിരുന്നു പമ്പയിൽ നിന്നും ഇരുമുടി ഇല്ലാതെ മല ചവിട്ടുമ്പോൾ അല്പം വിഷമം തോന്നിയിരുന്നു എങ്കിലും;കുഞ്ഞുനാൾ തൊട്ടു ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റേം കൊച്ചച്ചന്റെയും അയ്യപ്പസ്തുതികൾ മനസ്സിൽ അലയടിക്കവേ എന്താ മനസ്സും ശരീരവും പുണ്യവൃധത്തോട് കൂടിയുള്ള ശബരിമല യാത്രയായി തീർന്നു.സാധാരണക്കാരിൽ ഒരാളായി ഞാനും മലചവിട്ടി എന്നതായിരുന്നു കുറിപ്.

പിന്നീട അങ്ങോട്ടുള്ള നിമിഷങ്ങൾ ജീവിതത്തിൽ ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്തത് ആണെന്നും വലിയ ഒരു അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുഹൃദം ആണെന്നും ഈ അവസരത്തിൽ എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരോടും എനിക്ക് സ്നേഹ സംരക്ഷണം തന്ന കോൺസ്റ്റബിൾ “സനിത് മാൻഡ്രോ”യിനോടും ഞാനറിയാതെ വീഡിയോ പകർത്തി എഡിറ്റ് ചെയ്ത എനിക്ക് അയയ്ച്ച തന്നവർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നും കുറിപ്പിലൂടെ പറഞ്ഞു.