ദിലീപും, അരുൺ ഗോപിയും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ‘രാമലീല’, ആ ചിത്രത്തിന് ശേഷം ഇപോൾ വീണ്ടും ഇരുവരും ഒന്നിക്കുന്ന  പുതിയ ചിത്രത്തിനു നാളെ ആരംഭം കുറിക്കുന്നു.  ചിത്രത്തിൽ ദിലീപിന്റ നായിക് ആയി എത്തുന്നത് തെന്നിന്ത്യൻ നടി തമന്ന ആണ്. ജനപ്രിയ നായകൻ ദിലീപിന്റെ സിനിമ കരിയറിലെ 147 മാത്ത് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ തിരകഥ എഴുതുന്നത്  ഹിറ്റ് സിനിമകൾ മാത്രം എഴുതുന്ന ഉദയകൃഷ്ണ ആണ്.


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാമലീല റിലീസ് ചെയ്ത് അഞ്ച് വർഷം തികയുന്ന അവസരത്തിലാണ് പുതിയ സിനിമ തുടങ്ങുന്നതെന്നും എല്ലാവരുടെയും  പ്രാർത്ഥന കൂടെ ഉണ്ടാകണം എന്നും അരുൺഗോപി പറയുന്നു. അതേസമയം, വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ചിത്രം റാഫിയും, ദിലീപും ഒന്നിക്കുന്നു  എന്നൊരു പ്രത്യേകത കൂടിയുണ്ട്.

ഈ ചിത്രത്തിൽ ദിലീപിനൊപ്പ൦ മറ്റൊരു നായകനായ ജോജു ജോര്ജും അഭിനയിക്കുന്നു. സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ രണ്ടാംവാരം ആയപോളെക്കും പൂർത്തിയാക്കുകയും ചെയ്യ്തു.