ടോവിനോ തോമസിനെ നായകൻ ആക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ഹെയ്ത ചിത്രമാണ് ” തല്ലുമാല”. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. 20 കോടി ബഡ്ജറ്റില്‍ ആണ് ടോവിനോ തോമസ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രം കാണാൻ ആയിട്ടു തന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിയോളം നേടി കഴിഞ്ഞു. എന്തന്നാൽ വരും ദിവസങ്ങളിൽ ചിത്രം മികച്ച റെക്കോർഡുകൾ സ്വന്തമാകും എന്ന് തന്നെ പറയാം.കേരളത്തിൽ മാത്രമായിട്ട്‌ തന്നെ 231 തിയേറ്ററുകളില്‍ റിലീസ് ചെയിതിരിക്കുകയാണ്.

ഒരു കൊമേർഷ്യൽ എന്റെർറ്റൈനെർ തന്നെയാണ് ചിത്രം.ചിത്രത്തിൽ കല്യാണി പ്രിയദർശനും നായിക വേഷത്തിൽ എത്തുന്നുണ്ട്.വ്ലോഗ്ഗെർ ആയ ബിപാത്തു ആയാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.ല്യാണത്തിന് നടക്കുന്ന തല്ലിലൂടെ കുപ്രസിദ്ധി നേടുന്ന മണവാളൻ വസീമായി ടോവിനോ തോമസും. ആദ്യത്തെ പകുതിയുടെ ടോട്ടൽ ട്രാക് തന്നെ മാറുന്നുണ്ട് രണ്ടാം പകുതിയിൽ. മണവാളൻ വസീമിനെയും ബിപാത്തുവിനെയും ഷൈൻ ടോം ചാക്കോ ചെയ്യുന്ന കഥാപാത്രമായ എസ് ഐ റെജി മാത്യു ഇവരെ കേന്ദ്രികരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.

തല്ലും ബഹളവും കോമഡിയും പ്രണയവും ഒക്കെ ചേർന്ന് പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള എല്ലാ എലമെൻറ്സും സമം ചേർത്തു ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രം. ഈ ഒരു ചിത്രം ട്രെൻഡ് സ്റ്റാർ ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം രചന നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി ആണ്. സംഗീത സംവിധാനം വിഷ്ണു വിജയ് ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ആയി കഴിഞ്ഞിരിക്കുന്നു.