ഹണി റോസിനായി അമ്പലം നിർമ്മിച്ച് ആരാധകൻ. തന്നോടുള്ള ആരാധന മൂത്താണ് ആരാധകൻ അമ്പലം പണിഞ്ഞതെന്ന് ഹണി റോസ് തന്നെ പറയുന്നു. അദ്ദേഹം തമിഴനാണ്. എന്റെ എല്ലാ ജന്മദിനത്തിനും വിളിക്കും .
സദ്യയും, പായസവും ഒരുക്കി എല്ലാവർക്കും കൊടുക്കും. വിളിക്കുമ്പോ വളരെ സ്നേഹത്തിലാണ് സംസാരിക്കുന്നത്. പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. ആരാധന കൊണ്ട് ക്ഷേത്രം നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞതായി ഹണി റോസ് പറയുന്നു.
വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി മലയാളത്തിൽ എത്തുന്നത്. തുടർന്ന് മുതൽ കനവെ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, സർ സി.പി എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു.
