Adipoli teaser, show us the movie already . ഫേസ്ബുക്ക് ടീം മരയ്ക്കാർ ടീസറിന് നൽകിയ കമന്റാണ് ഇത്. കഴിഞ്ഞ ദിവസമാണ് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങിയത്.
ബിഗ് സ്ക്രീനിനെ പ്രകമ്പനം കൊള്ളിക്കുന്ന കാഴ്ച്ചകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫെയ്സ്ബുക്ക് ടീം കമന്റ് ചെയ്തത്.
ചിത്രത്തിന്റെ ആദ്യ ടീസർ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫെയ്സ്ബുക്ക് ടീം കമന്റ് ചെയ്തത്. ഡിസംബർ 2നാണ് മരക്കാർ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് . ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
