തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഒരാൾ ആണ് രശ്മിക മന്ദാന. എന്നാൽ രശ്മികയെ ആരാധകർ കൂടുതൽ ശ്രെദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് അത് താരത്തിന്റെ കയ്യ് തണ്ടിൽ ഒരു ടാറ്റു അടിച്ചിട്ടുണ്ട്. എന്നാൽ അതിനു പിന്നിലുള്ള ഒരു കഥയാണ് താരം ഇപ്പോൾ പറയുന്നത്. ഇറപ്ലേസബിൾ, എന്ന വാക്കാണ് താരം ടാറ്റൂ ചെയ്യ്തിരിക്കുന്നത്, എന്നാൽ ഈ വാക്കിനൊരു അർഥം ഉണ്ട് താരം പറയുന്നു.
ഒരിക്കൽ തന്റെ കോളേജിൽ പഠിക്കുന്ന ഒരു ആൺ കുട്ടി എന്നോട് പറഞ്ഞു , പെൺകുട്ടികൾക്ക് ടാറ്റൂ ചെയ്യാൻ വളരെ പേടിയാണ്, അവർക്കു സൂചിയും, വേദനയും രണ്ടും സഹിക്കാൻ കഴിയുന്നവർ അല്ല, അത് കേട്ടപ്പോൾ എനിക്ക് ഒരു റിബൽ ചിന്താഗതി വന്നു. അപ്പോൾ എനിക്ക് അവനോടു വാശി ആയി എനിക്ക് ടാറ്റൂ ചെയ്യണം എന്ന വാശി ആയി മാറി.
എന്നാൽ എങ്ങനെയാണ് ഈ ടാറ്റൂ ചെയ്യുന്നത്, അതിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു എനിക്ക്, എന്നാൽ അവനോടുള്ള വാശി അല്ലെ ചെയ്യ്തല്ലേ പറ്റൂ രശ്മിക പറയുന്നു. പിന്നെ കുറേ ആലോചിച്ചും അങ്ങനെയാണ് ഇറപ്ലേസബിൾ എന്ന വാക്കിലേക്ക് എത്തിയത്. ഞാന്‍ പകരം വയ്ക്കാനില്ലാത്തവളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.എന്നെപ്പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ. നമ്മള് ഓരോരുത്തരും നമ്മുടെ രീതിയില്‍ അദ്വിതീയരാണ്. നിങ്ങളുടെ ജീവിതത്തില്‍ ആര്‍ക്കും മറ്റൊരു വ്യക്തിയെ പകരം വെയ്ക്കാന്‍ കഴിയില്ല അതിനാലാണ് ആ വാക്ക് ടാറ്റു ചെയ്തത്’ രശ്മിക പറയുന്നു .