Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘പുരുഷത്വം ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കില്ല’; തുറന്നു പറഞ്ഞ് തമന്ന ഭാട്ടിയ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്യ. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ദിലീപ്  ചിത്രമായ ‘ബാന്ദ്ര’യിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഈ അടുത്ത കാലത്തായി വെബ് സീരീസുകളിലും തമന്ന സജീവ സാന്നിധ്യമാണ്. ലസ്റ്റ് സ്റ്റോറീസ് പാർട്ട് 2’ ൽ തമന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ ചിത്രങ്ങളിലെ ചില രീതികളിൽ തനിക്കുള്ള അനിഷ്ടമറിയിച്ച് എത്തിയിരിക്കുകയാണ് തമന്ന.  ചില കൊമേഴ്ഷ്യൽ ചിത്രങ്ങളിലെ തന്റെ കഥാപാത്രവുമായി തനിക്കൊരു കണക്ഷൻ തോന്നാറില്ലെന്ന് താരം പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷമാക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ താൻ ബോധപൂർവമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ടെന്ന് തമന്ന പറഞ്ഞു.’തെന്നിന്ത്യൻ കച്ചവട സിനിമകളിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി എനിക്ക് ഒരു കണക്ഷനും തോന്നാറില്ല. ചിലതിന്റെയൊക്കെ തീവ്രത കുറയ്ക്കാൻ ഞാൻ അതിന്റെ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്. എന്റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാൽ എന്റെ മാത്രം സംഭവനായല്ല സിനിമ, അതൊരു കൂട്ടായ്മയുടെ കാര്യമാണ്. അതുകൊണ്ട് തന്നെ അത്തരം പരാജയ ചിത്രങ്ങൾ വ്യക്തിപരമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്നെല്ലാം ഞാൻ അൽപം അകന്നു നിൽക്കുകയാണ്. ഒന്നും അത്ര കാര്യമായി എടുക്കാറില്ല’ തമന്ന പറഞ്ഞു. തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് തമന്ന ഭാട്ടിയ. മുംബൈയിൽ നിന്നുള്ള തമന്ന തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് സൂപ്പർ താരമായി മാറുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിലടക്കം നിരവധി ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. 18 വർഷം നീണ്ട കരിയറിൽ നിരവധി ഹിറ്റുകളുടെ ഭാഗമാകാനും തമന്നയ്ക്ക് സാധിച്ചു. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് താരം. ഏകദേശം 75-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന, വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, കാർത്തി, വിജയ് സേതുപതി, മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടേയും നായികയായി തമന്ന അഭിനയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ചാന്ദ് സെ റോഷൻ ചെഹ്ര എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്നയുടെ അരങ്ങേറ്റം. പിന്നെ ശ്രീ എന്ന സിനിമയിലൂടെ തെലുങ്കിലും 2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തുകയായിരുന്നു. പിന്നീട് തമന്നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  ജയിലർ, ഭോല ശങ്കർ എന്നീ സിനിമകളാണ് തമന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിലവിൽ ആരാൺമൈ 4 എന്ന തമിഴ് ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഹിന്ദി, മലയാളം ഭാഷകളിലായി ഓരോ ചിത്രങ്ങളും അണിയറയിലുണ്ട്. എന്നിരുന്നാലും, തെന്നിന്ത്യൻ സിനിമകളേക്കാൾ ഹിന്ദി ചിത്രങ്ങളിലാണ് തമന്ന ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഹിന്ദിയിൽ മൂന്ന് സിനിമകളിലും രണ്ടു വെബ് സീരീസുകളിലാണ് തമന്ന അഭിനയിച്ചത്. ആഖരീ  സാച്ച് എന്ന വെബ് സീരീസിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. അരമനെ 4 എന്ന സുന്ദര്‍ സി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തമന്ന എത്തുന്നുണ്ട്. കൂടാതെ ദിലീപ് നായകനാകുന്ന ബാന്ദ്ര, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

You May Also Like

സിനിമ വാർത്തകൾ

ഒരു രാജകുമാരിയെ പോലെ തമന്നയുടെ  ചിത്രം, ബാന്ദ്രയിലെ പുതിയ ലുക്കിലുള്ള നടിയുടെ  ചിത്രങ്ങൾ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നടിയുടെ പിറന്നാൾ ദിവസമായ ഇന്ന് തന്നെ ഒരു പിറന്നാൾ സമ്മാനായി...

സിനിമ വാർത്തകൾ

തെന്നിന്ധ്യയിലെ താര സുന്ദരിയാണ് തമന്ന. തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഇല്ലാകഥകൾ പറഞ്ഞു നടക്കുന്നവർക്ക് കിടിലൻ മറുപടിയുമായി താരം. നടി തമന്ന ഭാട്ടിയ ഉടൻ തന്നെ വിവാഹിതയാകും എന്നുള്ള വാർത്ത ആയിരുന്നു മുൻപ് മീഡിയിൽ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമകളിൽ വളരെ പ്രശസ്തയായ നടിയാണ് തമന്ന. മറ്റു നടിമാരെക്കാൾ  കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരു താരം കൂടിയാണ് തമന്ന. ബാഹുബലി എന്ന ച്ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് താരം പാൻ ഇന്ത്യ തലത്തിൽ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സൂപ്പർ താരമാണ് തമന്ന ഭാട്ടിയ. താരത്തിന് മോഡാൺ വേഷവും നാടൻ വേഷങ്ങളും നന്നായി ചേരുമെന്നതിൽ തർക്കമില്ല. പൊതുവേ ഫാഷൻ ചോയ്‌സുകൾ കൂടുതലായി താരം സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ മോഡേണും ട്രൻഡിയുമായ നീല ബോഡികോൺ...

Advertisement