പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖത്തേത്തുടർന്ന് സ്വവസതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.35 വർഷത്തെ സിനിമാ ജീവിതത്തിൽ 450-ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി, സഹനടൻ വേഷങ്ങളായിരുന്നു ചെയ്തതിൽ ഏറെയും.

1979-ൽ ഭാരതിരാജ സംവിധാനം ചെയ്ത പതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽ ഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്. കാജൽ അ​ഗർവാൾ മുഖ്യവേഷത്തിലെത്തിയ ​’ഗോസ്സ്റ്റി’യിലാണ് അവസാനമായി അഭിനയിച്ചത്.

രക്ഷകൻ, കാക്ക കാക്ക, ബോയ്സ്, വില്ലൻ, സേതു, പിതാമ​ഗൻ, അരുൾ, പേരഴ​ഗൻ, ചന്ദ്രമുഖി, അന്യൻ, ​ഗജിനി, അഴകിയ തമിഴ് മകൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ25-ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആ​ഗായ ​ഗം​ഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈപാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.