ഒരു രാജകുമാരിയെ പോലെ തമന്നയുടെ  ചിത്രം, ബാന്ദ്രയിലെ പുതിയ ലുക്കിലുള്ള നടിയുടെ  ചിത്രങ്ങൾ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നടിയുടെ പിറന്നാൾ ദിവസമായ ഇന്ന് തന്നെ ഒരു പിറന്നാൾ സമ്മാനായി ആണ് അണിയറ പ്രവർത്തകർ ഈ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. രാമലീലക്ക് ശേഷം അരുൺ ഗോപി  സംവിധാനം ചെയ്യുന്ന ദിലീപിന്റെ പുതിയ ചിത്രം ആണ് ബാന്ദ്ര.

ഒരു ബിഗ് ബഡ്‌ജറ്റ്‌ ആയ ഈ ചിത്രത്തിൽ ഒരു അധോലോക അധിപതിയായി ആണ് ദിലീപ് എത്തുന്നത്. ബോംബയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ,ആര്യൻ സന്തോഷ്, സിദ്ദിക്ക്, കലാഭവൻ ഷാജോൺ, ലെന എന്നവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, ഈ ആക്ഷൻ ത്രില്ലർ ചിത്രം വൻ  മുതൽ മുടക്കിൽ ആണ് ചെയ്യ്തിരിക്കുന്നത്.
ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്, ദിലീപിന്റെ 147 മാത്ത് ചിത്രം ആണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക് അജിത് ആണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്, ഈ ചിത്രത്തിന്റെ പൂജ വിശേഷങ്ങൾ നടത്തിയിരുന്നത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ആ സമയത്തു  ഈ വാർത്തകളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു.