മലയാളികളുടെ മനസിൽ ഇന്നും ഓർമകൾ ഉണർത്തുന്ന നടി ആയിരുന്നു മോനിഷ. സിനിമയിൽ മിന്നിത്തിളങ്ങി നിന്ന സമയത്തു പെട്ടന്നുണ്ടായ ഒരു വേർപാട് മലയാള സിനിമ ലോകത്തിനു തന്നെ ഒരു തീരാനഷ്ടം ആയിരുന്നു.ഇന്നും താരത്തോനോടൊപ്പം സഹകരിച്ച നടിനടന്മാർക്കു ഒരു വേദന ആണ് മോനിഷ എന്ന അതുല്യ പ്രിതിഭ. ഇപ്പോൾ നടിയെ പറ്റി നടൻ സുധീഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു.


സുദീഷും, നാദിര്ഷയും, തെസനി ഖാനും പങ്കെടുത്ത ഒരു അഭിമുഖത്തിൽ ആണ് ഈ കാരിയങ്ങള് പറയുന്നത്. താരത്തിന്റെ വാക്കുകൾ .. ഇപ്പോൾ ഞാൻ ഈ ഇൻഡസ്ട്രിയിൽ എത്തിയിട്ട് ഇപ്പോൾ 35 വര്ഷം ആയി. പല നല്ല സിനിമകൾ ചെയ്യ്തു ആ സമയം എല്ലാം എല്ലവരും പറയുമായിരുന്നു നിനക്ക് അവാർഡ് കിട്ടുമെന്ന് എന്നാൽ ഈ കാലഘട്ടത്തിൽ ആണ് എനിക്ക് സംസ്ഥാന തല അവാർഡ് ലഭിച്ചത്, എന്തായലും ഈ ന്യൂജെനറേഷൻ കാലത്തു കിട്ടിയത് ഞാൻ ഭാഗ്യം ആയി കാണുന്നു നടൻ പറഞ്ഞ്. എന്നാൽ സുദീഷിനോട് നാദിർഷ പറഞ്ഞു എന്നാൽ എനിക്ക് അന്ന് നിന്നോട് അസൂയ ആയിരുന്നു ,അന്നൊന്നും ഞാൻ സിനിമയിൽ ഒന്നുമില്ലല്ലോ. പിന്നെ തനിക്കു ഒരുപാട് വേദനകൾ തന്ന ഒരു സംഭവം ആയിരിന്നു നടി മോനിഷയുടെ വേർപാട്.


മോനിഷ എന്റെ കൂടെ ചെപ്പടി വിദ്യ എന്ന സിനിമയില്‍ അഭിനയിച്ചു. അന്ന് അഭിനയിക്കുമ്പോള്‍ മോനിഷ ഒരു സൂപ്പര്‍താരമാണ്. ഞാന്‍ പുതുമുഖ നടനുമാണ്. മോനിഷ വളരെ സിംപിളായ ഒരു നടി ആയിരുന്നു. നമ്മളോടൊക്കെ സ്വന്തം സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ആണ് പെരുമാറിയിരുന്നത്. അങ്ങനെ ഉള്ള ഒരാളെ നമുക്ക് ജീവതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.പിറ്റേദിവസം അറിയുന്നത് മോനിഷയുടെ മരണ വാർത്തയായിരുന്നു അത് എനിക്ക് സഹിക്കാൻ പറ്റുന്നതിനുമപ്പുറം ആയിരുന്നു വേദനയോടു സുധീഷ് പറഞ്ഞു.